qq

ധാക്ക : കൊവിഡ് വാക്സിൻ സ്വകാര്യ വിൽപ്പനയ്ക്കായി വിതരണം ചെയ്യുന്നത് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യ (എസ്ഐഐ) വൈകിപ്പിച്ചതായി ബംഗ്ലാദേശിലെ ബെക്സിംകോ ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡ് അറിയിച്ചു. . അടുത്തയാഴ്ച ആരംഭിക്കുന്ന ബംഗ്ലാദേശിലെ രോഗപ്രതിരോധ വാക്സിൻ പദ്ധതിക്കായി സെറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് 30 ദശലക്ഷം ഡോസുകളിൽ 5 ദശലക്ഷം ബംഗ്ലാദേശ് കമ്പനിയായ ബെക്സിംകോയ്ക്ക് കഴിഞ്ഞ ആഴ്ച ലഭിച്ചു. സ്വകാര്യ വിപണിയിൽ വിൽക്കാൻ മാത്രമായി പ്രത്യേകമായി ഈ മാസം തന്നെ വിപണനം ആരംഭിക്കാമെന്ന പ്രതീക്ഷയോടെ ബെക്സിംകോ ഒരു ദശലക്ഷം ഡോസുകൾക്കും ഓഡർ‌ നൽകിയിരുന്നു. സർക്കാർ വാക്സിനേഷൻ പ്രോഗ്രാമുകൾക്കും ലോകാരോഗ്യസംഘടനയുടെ നേതൃത്വത്തിലുള്ള കോവാക്സ് സംരംഭങ്ങൾക്കും മുൻഗണന നൽകിയതിനെത്തുടർന്ന് പ്രൈവറ്റ് കമ്പനികൾക്കുള്ള വിതരണത്തിന്റെ ആദ്യ ഗഡു നൽകുന്നതിൽ കാലതാമസമുണ്ടാകുമെന്ന് കമ്പനിയെ എസ്ഐഐ അറിയിച്ചു. കാലതാമസം എത്ര നാളത്തേക്കാണെന്ന് വ്യക്തമല്ല.