
കർഷക സമരത്തെ കുറിച്ച് ജൈവ കൃഷിയെ പ്രോൽസാഹിപ്പിക്കുന്ന സെലിബ്രിറ്റികളൊന്നും പ്രതികരിക്കാത്തത് എന്തെന്ന് പരിഹസിച്ച് നടൻ ഹരീഷ് പേരടി. സമരം ചെയ്യുന്ന കർഷകർക്കെതിരെ നടക്കുന്ന പ്രവർത്തനങ്ങളെ കുറിച്ച് ഇക്കൂട്ടർ ഒന്നും അറിയുന്നില്ലേ എന്നും നടൻ ചോദിക്കുന്നു. ലോകരാഷ്ട്രങ്ങൾ സമരം ഏറ്റെടുത്ത് കഴിഞ്ഞുവെന്നും കൂടിയുള്ളതാണെന്നും പറഞ്ഞുകൊണ്ടാണ് നടൻ തന്റെ സോഷ്യൽ മീഡിയാ കുറിപ്പ് അവസാനിപ്പിക്കുന്നത്. അമേരിക്കൻ ഗായിക റിഹാന സമരം ചെയ്യുന്ന കർഷകർക്ക് അനുകൂലമായി പ്രതികരിച്ചിരുന്നു. ഇതിനു വൻ ശ്രദ്ധ നേടിയതോടെ നിരവധി ഇന്ത്യൻ സെലിബ്രിറ്റികൾ വിഷയത്തിൽ അഭിപ്രായം പ്രകടിപ്പിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു.
കുറിപ്പ് ചുവടെ:
'മലയാളത്തിലെ ജൈവ കൃഷിയെ പ്രോത്സാഹിപ്പിക്കുന്ന സെലിബ്രറ്റികളൊന്നും കർഷക സമരത്തെ കുറിച്ച് 'ക,മ' എന്നൊരു അക്ഷരം മിണ്ടുന്നില്ലല്ലോ... സമരം ചെയ്യുന്ന കർഷകർക്കെതിരെ നടക്കുന്ന രാസ(chemical) പ്രയോഗങ്ങളെ കുറിച്ചും ഈ പാവങ്ങൾ ഒന്നും അറിഞ്ഞില്ലേ... ജൈവ ചാണകം നിരന്തരമായി ഉപയോഗിച്ച് ഇവരുടെ ജീവിതത്തിലും ചാണകം മണക്കാൻ തുടങ്ങിയോ?... കുരു പൊട്ടിയൊലിക്കാൻ നിൽക്കുന്ന ചാണക പുഴുക്കളോട് ഒരു അഭ്യർത്ഥന... കർഷക സമരം ലോക രാഷ്ട്രങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു... ആഗോളവൽക്കരണം കച്ചവടം ചെയ്യാൻ മാത്രമല്ലെന്നും അത് സമരം ചെയ്യാനുള്ളതുകൂടിയാണെന്ന് ഓർമ്മപ്പെടുത്തുന്ന തിരിച്ചടികൾ...'
മലയാളത്തിലെ ജൈവ കൃഷിയെ പ്രോൽസാഹിപ്പിക്കുന്ന സെലിബ്രറ്റികളൊന്നും കർഷക സമരത്തെ കുറിച്ച് ക,മ..എന്നൊരു അക്ഷരം...
Posted by Hareesh Peradi on Thursday, 4 February 2021