
അലക്സാൺട്രിയ: ഈജിപ്തിലെ അലക്സാട്രിയയിൽ നാവിൽ സ്വർണ ഏലസ് ഘടിപ്പിച്ച മമ്മികൾ കണ്ടെത്തി. ഏകദേശം 2000 വർഷം പഴക്കമുള്ള മമ്മികളാണ് ഇതെന്ന് അധികൃതർ അറിയിച്ചു. ഈജിപ്ഷ്യൻ ഡൊമിനിക്കൽ പുരാവസ്തു ദൗതിയമാണ് കഴിഞ്ഞ ദിവസം ഈ വിവരം വെളിപ്പെടുത്തിയത്. പടിഞ്ഞാറൻ അലക്സാൺഡ്രിയയിലെ തപോസിരിസ് മാഗ്ന ക്ഷേത്രത്തിൻ നിന്ന് നിരവധി ശവകുടീരങ്ങൾ തകർന്ന നിലയിൽ കണ്ടെത്തിയിരുന്നു. ഇതിൽ ഒന്നിലാണ് നാവിൽ സ്വർണ തകിട് ഘടിപ്പിച്ച മമ്മിയെകണ്ടെത്തിയത്. ആരും സംരക്ഷിക്കപ്പെടാതെ മോശമായ അവസ്ഥയിൽ ഇനിയും നിരവധി മമ്മികളുടെ ശവകുടീരങ്ങൾ ഇവിടെയുണ്ടെന്നും അധികൃതർ വ്യക്തമാക്കി. ഗ്രീക്ക്, റോമൻ കാലഘട്ടങ്ങളിൽ ആളുകൾ ഇത്തരത്തിൽ സ്വർണം നാവിൽ ഘടിപ്പിക്കുന്നത് പതിവായിരുന്നെന്ന് പ്രസ്താവനയിൽ പറഞ്ഞു.
എന്നാൽ മരണാനന്തര ജീവിതത്തിൽ സംസാരിക്കാൻ അനുവദിക്കാനാണ് മരിച്ചവരുടെ വായിൽ സ്വർണ ഏലസ് സ്ഥാപിച്ചെതെന്ന് മന്ത്രാലയം അവകാശപ്പെടുന്നു.