
കർഷക സമരം ആഗോള ചർച്ചയായ സാഹചര്യത്തിൽ വിഷയത്തിൽ പ്രതികരിച്ച് നടൻ ബാബു ആന്റണി. ഏതൊരു നാടിന്റെയും നിലനില്പിന്റെ അടിസ്ഥാനം യഥാർത്ഥ കർഷകരും അവരുടെ കൃഷിയുമാണ്'-എന്നാണ് നടൻ തന്റെ സോഷ്യൽ മീഡിയാ പോസ്റ്റ് വഴി പറഞ്ഞത്. എന്നാൽ നടന്റെ 'യഥാർത്ഥ കർഷകർ' എന്ന പ്രയോഗത്തിനെതിരെ കമന്റ് ബോക്സിലൂടെ നിരവധി പേർ വിമർശനവുമായി എത്തി.
ഇങ്ങനെ എടുത്ത് പറഞ്ഞതിലൂടെ നടൻ എന്താണ് ഉദ്ദേശിക്കുന്നതെന്നാണ് ഇവർ ചോദിക്കുന്നത്. എന്നാൽ മറ്റ് ചിലർ 'പവർ സ്റ്റാർ' എന്നറിയപ്പെടുന്ന ബാബു ആന്റണിയുടെ ഈ പ്രയോഗം എടുത്തുപറഞ്ഞുകൊണ്ട് അദ്ദേഹത്തെ അഭിനന്ദിക്കുന്നുമുണ്ട്.
ഏതൊരു നാടിന്റെയും നിലനില്പിന്റെ അടിസ്ഥാനം യഥാർത്ഥ കർഷകരും അവരുടെ കൃഷിയുമാണ്😍😍💪🙏
Posted by Babu Antony on Thursday, 4 February 2021
കർഷക സമരത്തെ കുറിച്ച് സോഷ്യൽ മീഡിയ വഴിയും മറ്റുമായി നിരവധി സെലിബ്രിറ്റികൾ പ്രതികരിച്ചിരുന്നു. വിഷയത്തിലുള്ള സച്ചിൻ ടെൻഡുൽക്കർ, അക്ഷയ് കുമാർ തുടങ്ങിയവരുടെ പ്രതികരണങ്ങൾ ദേശീയ തലത്തിൽ ചർച്ചയായി മാറിയപ്പോൾ, മലയാളത്തിൽനിന്നും സലിംകുമാർ, ഉണ്ണി മുകുന്ദൻ എന്നിവർ തങ്ങളുടെ നിലപാട് വ്യക്തമാക്കിക്കൊണ്ട് രംഗത്തെത്തി.