saudi

സൗദിയിൽ വിനോദ പരിപാടികൾക്കും പൊതു ചടങ്ങുകൾക്കും നിയന്ത്രണം ഏർപ്പെടുത്തി. റസ്റ്റോന്റുകളിൽ ഭക്ഷണം കഴിക്കുന്നതിനും വിലക്കുണ്ട്. കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് നിയന്ത്രണം.. കൊവിഡ് കേസുകളുടെ എണ്ണം രാജ്യത്തു കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് സൗദിയിൽ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തുന്നത്. വിനോദ പരിപാടികൾക്കും കായിക പരിപാടികൾക്കും പൊതു പരിപാടികൾക്കുമെല്ലാം താത്കാലിക വിലക്ക് ഏർപ്പെടുത്തി. വിവാഹ പാർട്ടികൾ, കോർപ്പറേറ്റ് മീറ്റിങുകൾ തുടങ്ങിയവയ്ക്ക് ഒരു മാസത്തേക്കും വിലക്ക് ഏർപ്പെടുത്തി..

മറ്റു പരിപാടികളിൽ പരമാവധി 20 ആളുകൾ മാത്രമേ പങ്കെടുക്കാൻ പാടുള്ളൂ. സിനിമ പ്രദർശനം, ഹോട്ടലുകളും ഷോപ്പിംഗ് മാളുകളിലും മറ്റും നടക്കുന്ന വിനോദ പരിപാടികൾ, കായിക പരിപാടികൾ, ജിം, ഇൻ ഡോർ ഗെയിംസ് തുടങ്ങിയവയ്ക്ക് 10 ദിവസത്തെ വിലക്കാണ് ഉള്ളത്. റസ്റ്റോറന്റുകളിലും കോഫീ ഷോപ്പുകളിലും 10 ദിവസം ഭക്ഷണം കഴിക്കാൻ പാടില്ല. എന്നാൽ ടേക്ക് എവേ സർവീസ് അനുവദിക്കും. നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങൾ അടപ്പിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി. കൊവിഡ് സാഹചര്യം വിലയിരുത്തി വിലക്ക് നീട്ടുന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഇന്ത്യ ഉൾപ്പെടെ 20 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് സൌദിയിൽ പ്രവേശിക്കുന്നതിന്കഴിഞ്ഞ ദിവസം മുതൽ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.