
എല്ലാ പ്രായക്കാരേയും അലട്ടുന്ന പ്രശ്നമാണ് താരൻ. പ്രധാനമായും തലയോട്ടിയിലെ ചർമ്മത്തെ ബാധിക്കുന്ന ഈ പ്രശ്നം യഥാസമയം ചികിത്സിച്ചില്ലെങ്കിൽ മുടി കൊഴിച്ചിൽ, ശിരോചർമ്മത്തിൽ വ്രണങ്ങൾ രൂപപ്പെടൽ , അസഹ്യമായ ചൊറിച്ചിൽ എന്നീ പ്രശ്നങ്ങളുണ്ടാക്കും. താരനെ പ്രതിരോധിക്കുന്നതിൽ ഇഞ്ചി വളരെ ഫലപ്രദമാണ്. താരനൊഴിവാക്കാൻ സഹായിക്കുന്ന ആന്റിസെപ്റ്റിക് ഗുണങ്ങൾ ഇഞ്ചിയിലുണ്ട്. ഇവ ബാക്ടീരിയ , ഫംഗസ് എന്നിവയ്ക്കെതിരെ പൊരുതുന്നു. ഒരു ടേബിൾ സ്പൂൺ ഇഞ്ചിനീര് , മൂന്ന് ടേബിൾസ്പൂൺ എള്ളെണ്ണ അല്ലെങ്കിൽ ഒലിവ് ഓയിൽ, ഒരു നാരങ്ങയുടെ നീര് എന്നിവ ചേർന്ന മിശ്രിതം തയ്യാറാക്കുക. ഇത് തലയോട്ടിയിൽ മസാജ് ചെയ്ത് 15-30 മിനിറ്റിനുള്ളിൽ കഴുകിക്കളയുക. ആഴ്ചയിൽ മൂന്ന് തവണ ചെയ്താൽ താരന് ശമനം കിട്ടും. അതേസമയം അപൂർവമായാണെങ്കിലും ചിലർക്ക് ദഹന പ്രശ്നങ്ങൾ മൂലം താരൻ ഉണ്ടാവാറുണ്ട്. ഇഞ്ചി കഴിക്കുന്നതും ഈ പ്രശ്നങ്ങൾ അകറ്റാൻ സഹായിക്കുന്നു.