music-album

സംഗീത സംവിധായകൻ മിഥുൻ നാരായണൻ ഒരുക്കിയ 'കേരളം ദി സിഗ്നേച്ചർ ഓഫ് ഗോഡ്' മ്യൂസിക് ആൽബം സരിഗമ യൂട്യൂബ് ചാനൽ പുറത്തിറക്കി. കേരളത്തിന്റെ വ്യത്യസ്‌തമാർന്ന പ്രകൃതിയും കലാരൂപങ്ങളും മുൻനിർത്തി ഒരുക്കിയിട്ടുളള ആൽബത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ശ്രീരാജ് സഹജൻ, അഷിത അജിത് എന്നിവരുടെ ശബ്ദത്തിൽ പിറന്ന ഗാനത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് വയലാർ ശരത്ചന്ദ്ര വർമ്മയാണ്.

music-album

സൂര്യ കുങ്കുമം ശോഭയണിഞ്ഞൊരു എന്നുതുടങ്ങുന്ന പാട്ട് ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. കേരളത്തിന്റെ കലാരൂപങ്ങളായ കേരളനടനവും കഥകളിയും മറ്റ് നാടൻ കലകളും പ്രദേശങ്ങളുടെ പ്രത്യേകതകളും ആറന്മുള കണ്ണാടി നിർമ്മാണം ഉൾപ്പടെയുളള പരമ്പരാഗത തൊഴിലുകളും വേറിട്ട രീതിയിൽ ചിത്രീകരിച്ചിട്ടുളള 'കേരളം ദി സിഗ്നേച്ചർ ഓഫ് ഗോഡ്' സംവിധാനം ചെയ്തിരിക്കുന്നത് ചലച്ചിത്ര സംവിധായകനായ തോമസ് സെബാസ്റ്റ്യനാണ്.

ലീലാ പ്രൊഡക്ഷൻസിന്റെ ബാനറിൽ ലീലാദേവിയമ്മ ഭവാനിയമ്മ നിർമ്മിച്ചിരിക്കുന്ന 'കേരളം ദി സിഗ്നേച്ചർ ഓഫ് ഗോഡിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് അനീഷ് ലാൽ ആണ്. എഡിറ്റർ: റെക്സൺ ജോസഫ്.