india-covid

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 12,408 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തു. 120 പേരാണ് രോഗം ബാധിച്ച് മരണമടഞ്ഞത്. 24 മണിക്കൂറിൽ 15,893 പേർക്ക് രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. ഇതുവരെ രാജ്യത്ത് 1,08,02591 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇവരിൽ 1,04,96,308 പേർ രോഗമുക്തി നേടി. ഇന്നുവരെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത് ആകെ 1,54,823 പേരാണ്. 1,51,460 ആക്‌ടീവ് കേസുകളാണ് രാജ്യത്തുള‌ളത്. രാജ്യത്ത് കൊവിഡ് വാക്‌സിൻ കുത്തിവച്ചത് 49,59,445 പേർക്കാണ്.

ഫെബ്രുവരി 13 മുതൽ രണ്ടാം ഡോസ് വാക്‌സിൻ ആരോഗ്യപ്രവർത്തകർക്ക് നൽകിത്തുടങ്ങും. ഇതുവരെ വാക്‌സിൻ സ്വീകരിച്ചവരിൽ 97 ശതമാനം പേരും തൃപ്‌തി രേഖപ്പെടുത്തിയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്ത് കഴിഞ്ഞദിവസം ഏറ്റവുമധികം രോഗം സ്ഥിരീകരിച്ചത് കേരളത്തിലാണ് 6102. മഹാരാഷ്‌ട്രയാണ് രണ്ടാമത് 2736. രാജ്യത്തെ പ്രതിദിന രോഗികളിൽ 71 ശതമാനവും കേരളത്തിലും മഹാരാഷ്‌ട്രയിലുമാണ്. 49 ശതമാനം രോഗികളും കേരളത്തിൽ നിന്നാണ്.

രോഗമുക്തി നേടിയ കണക്കിലും 6341 പേർക്ക് രോഗമുക്തി നേടിയ കേരളവും 5339 പേർക്ക് രോഗമുക്തി നേടിയ മഹാരാഷ്‌ട്രയും തന്നെയാണ് മുന്നിൽ. 19,99,31,795 സാമ്പിളുകൾ ഇതുവരെ പരിശോധിച്ചു. ഇതിൽ 7,15,776 സാമ്പിളുകളാണ് ഇന്നലെ പരിശോധിച്ചത്.