
മോസ്കോ: റഷ്യൻ പ്രതിപക്ഷ നേതാവ് അലക്സി നവാൽനിയെ അറസ്റ്റ്ചെയ്തതിനെതിരെ പ്രതിഷേധം നടത്തിയവരെ അറസ്റ്റ് ചെയ്തത് സ്വാഭാവിക നടപടി മാത്രമാണെന്ന് റഷ്യ. അനുമതിയില്ലാതെ പ്രതിഷേധം നടത്തിയ ആയിരക്കണക്കിന് ആളുകളെ അറസ്റ്റ് ചെയ്തതെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിന്റെ വക്താവ്ദിമിത്രി പെസ്കോവ് അറിയിച്ചു.
പ്രകോപനപരമായ അന്തരീക്ഷമുണ്ടാക്കിയത് സുരക്ഷാസേനയല്ല. അനുമതിയില്ലാതെ പ്രതിഷേധിച്ചവരാണ് കാരണക്കാരെന്ന് പെസ്കോവ് പറഞ്ഞു.
ജനുവരി 17ന് നവാൽനി അറസ്റ്റിലായതിന് ശേഷം രാജ്യത്തിന്റെ പലഭാഗത്തുനിന്നും വൻതോതിലുള്ള പ്രതിഷേധമാണ് നടക്കുന്നത്. ഇതിന്റെഭാഗമായി നിരവധി ആളുകളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.. വിഷബാധയേറ്റ് ജർമനിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ പ്രബേഷൻ വ്യവസ്ഥ ലംഘിച്ചെന്ന കേസിൽ മോസ്കോ കോടതി ചൊവ്വാഴ്ച നവാൽനിയെ തടവിന് ശിക്ഷിച്ചിരുന്നു. ഇത് അന്താരാഷ്ട്ര പ്രതിഷേധത്തിനും പുതിയ പ്രക്ഷോഭത്തിനും കാരണമായിരുന്നു.