
മെക്‌സിക്കോ സിറ്റി: നീണ്ട പത്ത് മാസത്തെ പോരാട്ടത്തിനൊടുവിൽ കൊവിഡിനെ തോൽപ്പിച്ച് തിരികെ വീട്ടിലേക്ക് മടങ്ങിയിരിക്കുകയാണ് സ്‌റ്റെല്ല എന്ന നാല് വയസുകാരി പെൺകുട്ടി. മെക്‌സിക്കോയിലാണ് ഈ സംഭവമുണ്ടായത്. ന്യൂ മെക്‌സിക്കോ ആരോഗ്യ സർവകലാശാല പുറത്തുവിട്ട ട്വിറ്റർ വീഡിയോയിലാണ് സ്‌റ്റെല്ലയുടെ രോഗത്തെ അതിജീവിച്ച കഥ പറയുന്നത്.
കഴിഞ്ഞ വർഷം ഏപ്രിലിലാണ് സ്‌റ്റെല്ലയ്‌ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ആസ്‌ത്‌മ രോഗി കൂടിയായ സ്‌റ്റെല്ലയുടെ നില ഇതോടെ ഗുരുതരമായി. അഞ്ചുമാസം പീഡിയാട്രിക് ഐസിയുവിൽ അവൾ കഴിഞ്ഞു. ശ്വാസകോശത്തിന് തകരാർ സംഭവിച്ചതോടെ കോമ അവസ്ഥയിലായി. അഞ്ച് മാസത്തിന് ശേഷം നില മെച്ചപ്പെടാൻ തുടങ്ങി. ബോധം തിരികെ ലഭിക്കുകയും നഴ്‌സുമാരുടെയും ഡോക്‌ടർമാരുടെയും പ്രിയങ്കരിയായി അവൾ മാറി. രോഗക്കിടക്കയിലും ചിത്രം വരക്കാനും ഉത്സാഹത്തോടെ സംസാരിക്കാനും അവൾ ശീലിച്ചു. മെല്ലെ രോഗത്തെ അതിജീവിച്ച സ്‌റ്റെല്ല ജനുവരി മാസം അവസാനത്തോടെ വീട്ടിലേക്ക് മടങ്ങി. അവൾക്ക് എന്ത് സഹായത്തിനും ഒപ്പം അമ്മയും അവളുടെ സഹോദരിയുമുണ്ട്.
After a severe bout with COVID-19, 4-year-old Stella Martin is leaving UNM Hospital. ❤️
Stella came into the hospital in April after contracting COVID-19. She spent over 5 months in the Pediatric ICU and arrived in the CTH Acute Service in October. pic.twitter.com/8yfIUHonsl— UNM HSC (@UNMHSC) January 27, 2021
ഡിസ്‌ചാർജായി വീൽചെയറിൽ ആശുപത്രിയിൽ നിന്ന് മടങ്ങിയ സ്‌റ്റെല്ലയ്‌ക്ക് ആശുപത്രിയിലെ ആരോഗ്യപ്രവർത്തകർ കൈയടികളോടെ പ്രോത്സാഹനവും സ്‌നേഹവും നൽകിയാണ് യാത്രായാക്കിയത്. സ്‌റ്റെല്ലയുടെ കഥ പറയുന്ന ട്വീറ്റ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്.