
ഷൈലോക്കിന് ശേഷം അജയ് വാസുദേവിന്റെ പുതിയ ചിത്രം നാലാം തൂണിൽ ആസിഫ് അലിയുടെ നായികയായി നീത പിള്ള എത്തുന്നു. ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷത്തിൽ എത്തുന്നു. പൊളിറ്റിക്കൽ ത്രില്ലർ ആയാണ് ചിത്രം ഒരുങ്ങുന്നത്. എബ്രിഡ് ഷൈനിന്റെ കുങ്ങ്ഫു ഗേളാണ് നീത പിള്ളയുടേതായി ഏറ്റവുമൊടുവിൽ തിയേറ്ററുകളിൽ എത്തിയ ചിത്രം.