k-surendran

തൃശൂർ: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. താത്കാലിക ജീവനക്കാരെ ജോലികളിൽ സ്ഥിരപ്പെടുത്താൻ പിണറായി സർക്കാർ ഗൂഢനീക്കം നടത്തുകയാണെന്ന് പറഞ്ഞ സുരേന്ദ്രൻ പി എസ് സി എന്നാൽ പെണ്ണുമ്പിള്ള സർവീസ് കമ്മീഷൻ ആയി മാറിയെന്ന് പരിഹസിക്കുകയും ചെയ്തു.

സർക്കാർ പി എസ് സിയെ നോക്കുകുത്തിയാക്കുന്നു. ഇത് അപകടകരമാണ്. തൊഴിലില്ലാത്ത ചെറുപ്പക്കാരെ സർക്കാർ വെല്ലുവിളിക്കുകയാണ്. സി പി എമ്മിന്റെ യുവ നേതാക്കളുടെ ഭാര്യമാരെയെല്ലാം ജോലികളിൽ സ്ഥിരപ്പെടുത്തുന്നു. നേതാക്കളുടെ ഭാര്യമാർക്ക് മാത്രം മതിയോ ജോലി. കാലടി സർവ്വകലാശാലയിൽ നടന്നത് ചട്ടലംലനമാണ്. രാജേഷിന് കുറച്ചെങ്കിലും മര്യാദ വേണ്ടേ. ജാതിയും മതവുമില്ലെന്ന് പറയും. എന്നാൽ ജോലിക്കാര്യത്തിൽ ഇത് ബാധകമല്ല. സമരം ചെയ്ത് സർക്കാരിനെ അധികാരത്തിലെത്തിച്ചത് സ്വന്തം ഭാര്യയുടെ കാര്യം നോക്കാനാണോ? സുരേന്ദ്രൻ ചോദിച്ചു.

വഴിവിട്ട നിയമനത്തിനെതിരെ ബിജെപി ശക്തമായ പ്രക്ഷോഭം നടത്തുമെന്നും നിയമനടപടിയെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നും സുരേന്ദ്രൻ വ്യക്തമാക്കി.