
സൂരിയെ നായകനാക്കി വെട്രിമാരൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിൽ വിജയ്‌സേതുപതി അതിഥിവേഷത്തിൽ എത്തുന്നു. തുനൈവൻ' എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. വളരെ പ്രധാനപ്പെട്ടവേഷത്തിലായിരിക്കും വിജയ്‌സേതുപതി അഭിനയിക്കുക എന്നാണ് അണിയറപ്രവർത്തകർ പുറത്തുവിടുന്ന വിവരം.നേരത്തെ വടചെന്നൈ എന്ന ചിത്രത്തിനായി വെട്രിമാരൻ വിജയ്‌സേതുപതിയെ സമീപിച്ചിരുന്നു. എന്നാൽ ചിലഡേറ്റ് പ്രശ്‌നം കൊണ്ട് അത് മാറിപോകുകയായിരുന്നു. ഇളയരാജയായിരിക്കും ചിത്രത്തിനായി സംഗീതം ഒരുക്കുക.വെട്രിമാരൻ തന്നെ നിർമ്മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഡിസംബറിൽ സത്യമംഗലം കാടുകളിൽ ആരംഭിച്ചിരുന്നു. സംവിധായകൻ ഭാരതീരാജും ചിത്രത്തിൽ ഒരു പ്രധാനവേഷത്തിലെത്തുന്നു.