തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലിനടുത്ത് ഒരു വീട്ടിൽ രാത്രിയോടെ നായുടെ നിലയ്‌ക്കാത്ത കുര. വീട്ടുകാർ ഇറങ്ങി നോക്കിയപ്പോൾ അവിടെ കൂട്ടിയിട്ടിരുന്ന തെങ്ങിൻ തടിയുടെ അടിയിൽ ഒരു അണലി. പാമ്പ് കയറിയിരുന്ന സ്ഥലത്ത് വാവ വരുന്നത് വരെ മൂന്ന് പേർ കാവൽ നിന്നു. സ്ഥലത്തെത്തിയ വാവ സ്ഥലം പരിശോധിച്ചു, പക്ഷെ പാമ്പിനെ കണ്ടെത്താനായില്ല.

തുടർന്ന് അവിടെ എല്ലാം തിരച്ചിൽ നടത്തിയ വാവക്ക് ഒരു സംശയം തോന്നി. നായയുടെ കൂട്ടിനകത്തു നോക്കി. അപ്പോൾ അതാ പതുങ്ങിയിരിക്കുന്നു അണലി. കാവൽ നിന്നവരുടെ കണ്ണുവെട്ടിച്ച് അണലി നായകൂട്ടിനകത്തേക്ക് കടന്നു. പിന്നീട് ഒരു വീടിന് മുന്നിലിരുന്ന പാമ്പിനെയും,വീടിന്റെ അടുക്കളയിൽ ബിഗ്‌ഷോപ്പറിനകത്ത് ഇരുന്നൊരു പാമ്പിനെയും വാവ പിടികൂടി.