
അദ്ദൗസിയ: ലബനാനിലെ ഹിസ്ബുല്ല സായുധസേനയുടെ കടുത്ത വിമർശകനായ ആക്ടിവിസ്റ്റ് ലുഖ്മാൻ സലീം (58) കാറിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.. ശിയ രാഷ്ട്രീയ പ്രവർത്തകനും ഗവേഷകനുമാണ് സലീം.. വ്യാഴാഴ്ച രാവിലെ അദ്ദൗസിയ ഗ്രാമീണമേഖലയിലെ റോഡിൽ നിറുത്തിയിട്ട കാറിലാണ്
നെഞ്ചിലും കഴുത്തിലും തലക്കും  വെടിയേറ്റനിലയിൽ മൃതദേഹം കണ്ടെത്തിയത്. സലീം കൊല്ലപ്പെടുന്നതിന് മുൻപ് ശാരീരിക പീഡിനത്തിന് വിധേയമായതായി മെഡിക്കൽ വൃത്തങ്ങൾ അറിയിച്ചു. അർധരാത്രി മുതൽ കാർ ഇവിടെ കിടക്കുന്നതായി പ്രദേശവാസികൾ പറഞ്ഞു. ബുധനാഴ്ച വൈകീട്ട് സുഹൃത്തിന്റെ വീട്ടിൽ നിന്നിറങ്ങിയശേഷമാണ് ഇദ്ദേഹം കൊല്ലപ്പെട്ടതെന്ന് കരുതുന്നായി സുരക്ഷസേന പറഞ്ഞു.
സുഹൃത്തിന്റെ വീടിന് 300 മീറ്റർ അകലെ ഇദ്ദേഹത്തിന്റെ ഫോൺ കണ്ടെത്തിയിട്ടുണ്ട്. ബുധനാഴ്ച വൈകീട്ട് മുതൽ സലീമിനെ ഫോണിൽ ലഭിക്കുന്നില്ലെന്ന് ഇദ്ദേഹത്തിന്റെ ഭാര്യയും സഹോദരിയും അറിയിച്ചു. സലീമിന് പലപ്പോഴും വധഭീഷണി ഉയർന്നിരുന്നതായും കുടുമ്പാംഗങ്ങൾ പറഞ്ഞു. അതേസമയം സലീമിന്റെ കൊലപാതകം ഞെട്ടിക്കുന്നതാണെന്നും ഇതിൽ ഖേദിക്കുന്നുണ്ടെന്നും ലെബനൻ പാർട്ടി നേതാവ് കറ്റേബ് സാമി ഹേമൻ അറിയിച്ചു.