jp-nadda

തൃശൂർ: കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചതിന് ബി ജെ പി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദയ്ക്കെതിരെ കേസെടുക്കുമെന്ന് പൊലീസ്. തൃശൂർ തേക്കിൻകാട് മൈതാനിയിൽ ഇന്നലെ നടന്ന ബി ജെ പി സമ്മേളനത്തിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. എപ്പിഡമിക് ആക്ട് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ജെ.പി നദ്ദയാണ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തത്. നിയന്ത്രണങ്ങൾ പാലിക്കാതെ ആൾക്കൂട്ടത്തെ സംഘടിപ്പിച്ചുവെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. നദ്ദയ്ക്കുപുറമേ പാർട്ടിയുടെ സംസ്ഥാന ജില്ലാനേതാക്കൾക്കൊപ്പം കണ്ടാലറിയാവുന്ന ആയിരംപേർക്കെതിരെയും കേസെടുക്കുമെന്നാണ് പൊലീസ് പറയുന്നത്.

140​ ​നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ലെ​ ​ക​ൺ​വീ​ന​ർ​മാ​രും​ ​ഭാ​ര​വാ​ഹി​ക​ളും​ ​പ​ങ്കെ​ടു​ത്ത​ ​യോ​ഗ​ത്തി​ലാ​ണ് ​ന​ദ്ദ​ ​​ ​പ്ര​സം​ഗി​ച്ച​ത്.​ ​ദേ​ശീ​യ​ ​പ്ര​സി​ഡ​ന്റ് ​പ​ദ​വി​യി​ലെ​ത്തി​യ​ ​ശേ​ഷം​ ​ആ​ദ്യ​മാ​യി​ ​കേ​ര​ള​ത്തി​ലെ​ ​പൊ​തു​സ​മ്മേ​ള​ന​ത്തെ​ ​അദ്ദേഹം അ​ഭി​സം​ബോ​ധ​ന​ ​ചെ​യ്തത്.