
വാഷിംടൺ: ഇന്ത്യയിൽ നടക്കുന്ന കർഷകസമരത്തെ പിന്തുണച്ചതിന് ചില സംഘടനകൾ നടത്തുന്ന ഭീഷണിയെ വകവയ്ക്കില്ലെന്ന് യു.എസ് വൈസ് പ്രസിഡന്റ്കമല ഹാരിസിന്റെ മരുമകളും എഴുത്തുകാരിയുമായ മീന ഹാരിസ്.തന്നെ ഭീഷണിപ്പെടുത്താനോ നിശബ്ദയാക്കാനോ കഴിയില്ലെന്നായിരുന്നു മീനയുടെ ട്വിറ്റ്..
മീനക്ക് പിന്തുണ പ്രഖ്യാപിച്ച് മാദ്ധ്യമപ്രവർത്തക റാണാ അയൂബും രംഗത്തെത്തി..
ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ജനാധിപത്യം ഒരു മാസം മുൻപ് ആക്രമിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ ലോകത്തിലെ വലിയ ജനാധിപത്യ രാജ്യവും ആക്രമിക്കപ്പെടുകയാണ്. ഇത് രണ്ടും യാദൃശ്ചികമല്ല, കർഷകർക്കെതിര സർക്കാർ നടത്തുന്ന ആക്രമണത്തെ അപലപിക്കുന്നുവെന്നായിരുന്നു മീന കർഷകർക്ക് പിന്തുണ അറിയിച്ച് നടത്തിയ ആദ്യ ട്വീറ്റ്.ഇതോടെ ഹിന്ദുത്വ സംഘടനകൾ മീനക്കെതിരെ ഭീഷണിയുമായി രംഗത്തെത്തി.
പോപ് ഗായിക റിഹാനക്കും പരിസ്ഥിതി പ്രവർത്തക ഗ്രെറ്റയും കർഷകർക്ക്പിന്തുണ അറയിച്ച് ട്വിറ്റ് ചെയ്തിരുന്നു.