
യെല്ലോസ്റ്റോൺ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടിയായി റൺ കല്യാണിയിലെ നായിക ഗാർഗി അനന്തനെയും മികച്ച സംവിധായികയായി ചിത്രത്തിന്റെ സംവിധായിക ഗീത ജെ യെയും തിരഞ്ഞെടുത്തു. സ്ത്രീ ജീവിതത്തെ തുറന്നു കാണിച്ച റൺ കല്യാണി ദേശിയ അന്തർദേശിയ തലത്തിൽ നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. തിരുവനന്തപുരത്ത് അഗ്രഹാരത്തിൽ കഴിയുന്ന കല്യാണി എന്ന പെൺകുട്ടിയുടെ സ്വപ്‌നങ്ങളിലൂടെയാണ് റൺ കല്യാണി കടന്നു പോകുന്നത്. റൺ കല്യാണി സമകാലിക ജീവിതത്തോടുള്ള സൂക്ഷ്മ പ്രതികരണമാണ്. ചിത്രത്തിന്റെ കാമറ മധു നീലകണ്ഠൻ , എഡിറ്റിംഗ്അജിത് കുമാർ .ബി , സംഗീതം ശ്രീവത്സൻ ജെ മേനോൻ.