anugraha

സണ്ണി വയ്നും 96ഫെയിം ഗൗരി കിഷനും നായകനും നായി​കയുമാകുന്ന അനുഗ്രഹീതൻ
ആന്റണി റിലീസിന് തയ്യാറെടുക്കുന്നു.
ലക്ഷ്യ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ എം ഷിജിത്ത് നിർമിക്കുന്ന ചിത്രം നവാഗതനായ പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്നു. ഒരു നായയും മനുഷ്യനും തമ്മിലുള്ള സ്‌നേഹ ബന്ധത്തിന്റെ കഥ പറയുന്ന ചിത്രമാണിത്. നായ ഒരു പ്രധാന കഥാപാത്രമായി തന്നെ ഈ ചിത്രത്തിലെത്തുന്നു. സംഗീതത്തിനും പ്രണയത്തിനും കുടുംബ ബന്ധങ്ങൾക്കുമെല്ലാം ഒരുപാട് പ്രാധാന്യമുള്ള കഥയുമായാണ് അനുഗ്രഹീതൻ ആന്റണി പറയുന്നത്. ഇന്ദ്രൻസ്, സിദ്ധിഖ്, സൂരാജ് വെഞ്ഞാറമൂട്, ബൈജു സന്തോഷ്, ഷൈൻ ടോം ചാക്കോ, മാല പാർവതി, മുത്തുമണി, മണികണ്ഠൻ ആചാരി, ജാഫർ ഇടുക്കി തുടങ്ങിയവർ മറ്റു
കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജിഷ്ണു എസ് രമേശിന്റേയും അശ്വിൻ പ്രകാശിന്റെയും കഥയ്ക്ക് തിരക്കഥയും
സംഭാഷണവും ഒരുക്കിയിക്കുന്നത് നവീൻ ടി മണിലാലാണ്. സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിൽ മനു മഞ്ജിത്തിന്റെയും ഉണ്ണി കാർത്തികേയന്റെയും വരികൾക്ക് അരുൺ മുരളീധരനാണ് സംഗീതം നൽകിയിരിക്കുന്നത്. ഛായഗ്രഹണം സെൽവകുമാർ. എഡിറ്റർ അപ്പു ഭട്ടതിരി , പ്രൊജക്ട് ഡിസൈനർ ബാദുഷ,
സൗണ്ട് ഡിസൈൻ ശങ്കരൻ എ എസ്, സിദ്ധാർത്ഥൻ കെ സി, ചീഫ് അസോസിയേറ്റ് ഡയറക്ടർ സുധീഷ് ഗോപിനാഥ് എൻ, ആർട്ട് ഡയറക്ടർ അരുൺ വെഞ്ഞാറമൂട് , മേക്കപ്പ് പ്രദീപ് ഗോപാലകൃഷ്ണൻ, കോസ്റ്റ്യൂം സിജി തോമസ് നോബേൽ, ഭക്തൻ മങ്ങാട്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ ബിജു ബെർണാഡ്, പ്രൊഡക്ഷൻ കൺട്രോളർ അനിൽ
മാത്യു.