
മരക്കാർ അറബിക്കടലിന്റെ സിഹത്തിലെ കുഞ്ഞുകുഞ്ഞാലിക്ക് ലിറിക്കൽ വീഡിയോ പുറത്തുവിട്ടു. മലയാളത്തിന്റെ വാനമ്പാടി കെഎസ് ചിത്രയാണ് മലയാളത്തിലടക്കം അഞ്ചുഭാഷകളിലായി ഗാനം ആലപിച്ചിരിക്കുന്നത്. കുഞ്ഞാലി മരക്കാറിന്റെ ബാല്യവും യൗവനവുമാണ് ലിറിക്കൽ വീഡിയോയിൽ. കുഞ്ഞുകുഞ്ഞാലിയായി പ്രണവ് മോഹൻലാലും, കുഞ്ഞാലിയുടെ മാതാവായി സുഹാസിനി മണിരത്നവുമാണ് എത്തുന്നത്.
മലയാളത്തിലെ ഏറ്റവും വലിയ ബഡ്‌ജറ്റിൽ ഒരുങ്ങിയ ചിത്രം മാർച്ച് 26ന് ആണ് തിയേറ്ററുകളിലെത്തുക. മോഹൻലാൽ, സുനിൽ ഷെട്ടി, പ്രഭു, അർജുൻ, പ്രണവ് മോഹൻലാൽ, മഞ്ജു വാര്യർ, കീർത്തി സുരേഷ്, സിദ്ദിഖ്, ഫാസിൽ തുടങ്ങിയവർ അണിനിരക്കുന്ന ചിത്രം സംവിധാനം ചെയ്‌തത് പ്രിയദർശനാണ്.