plastic

ബാലി: ഇന്ത്യോനേഷ്യയിലെ ബാലി കടൽത്തീരത്ത് കുന്നുകൂടി പ്ലാസ്റ്റിക് പേപ്പർ മാലിന്യങ്ങൾ. മത്സ്യത്തൊഴിലാളികൾ പാർക്കുന്ന ഇവിടെ 100 ടണ്ണിലധികം മാലിന്യംകുന്നുകൂടിയതായാണ് വിവരം. കടലിൽ നിന്നുംതീരത്തടിഞ്ഞ ഈ മാലിന്യ കൂനയ്ക്ക് 3.2 അടി ഉയരം ഉണ്ട്. കടൽത്താരത്ത് അടിഞ്ഞ പ്ലാസ്റ്റിക് മാലിന്യത്തോടൊപ്പം വംശഭീഷണി നേരിടുന്ന നാല് ഒലിവ് റിഡ്‌ലി കടലാമകളുടെ അവശിഷ്ടങ്ങളും 46അടിയോളം നാളമുള്ല തിമിംഗലവും ഉൾപ്പെടും. കടലിൽ കുന്നുകൂടുന്ന പ്ലാസ്റ്റിക് മാലിന്യം ഭക്ഷിച്ചതാണ് ഇവ ചാവാൻ കാരണമെന്നാണ് അധികൃതർ പറയുന്നത്. തീരത്തടിഞ്ഞ മാലിന്യങ്ങൾ പ്രദേശവാസികൾ കത്തിച്ചുകളയുകയാണ് ഇപ്പോൾ ചെയ്യുന്നത്. അതേസമയം ജാവ ദ്വീപിൽ നിന്നാണ് ഇത്രയും മാലിന്യങ്ങൾ തങ്ങളുടെ തീരത്ത് എത്തുന്നതെന്നാണ് പ്രദേശവാസിയായി മേഡ് പറഞ്ഞു. ലോകത്ത് സമുദ്രമലിനീകരണം നേരിടുന്ന രാജ്യങ്ങളിലൊന്നാണ് ഇവിടം. പ്രതിവർഷം സമുദ്രത്തിൽ അടിഞ്ഞുകൂടുന്ന എട്ട് ദശലക്ഷം ടൺ പ്ലാസ്റ്റിക്കിൽ13 ദശലക്ഷം മാലിന്യവും എത്തുന്നത് രാജ്യത്തുനിന്നാണെന്ന് ഇന്റർനാഷണൽ ഒഫ് നേച്ചറിന്റെ റിപ്പോർട്ടിൽ പറയുന്നു. കടലിൽ അടിഞ്ഞുകൂടുന്ന മാലിന്യങ്ങൾ ബാലി തീരത്തേക്ക് അടിയുന്നത്പതിവാണ്. ഒരു ദശാബ്ദത്തോളമായിതീരം നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് ഇതെന്ന് ബാലി ഉദയന സർവകലാശായ മറൈൻ കംപ്യൂട്ടേഷൻ ലബോറട്ടറി മേധാവി ഗെഡെ ഹെന്ദ്രവൻ പറഞ്ഞു. അതസമയം, സമുദ്രമലിനീകരണം വഷളാകുന്നത് ആശ്ചര്യകരമല്ലെന്ന് ഇന്ത്യോനേഷ്യയിലെ പാരിസ്ഥിതിക പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കുന്ന ഓസ്ട്രേലിയയിലെ സി.എസ്.ആർ.ഒ സയൻസ് ഏജൻസിയിലെ ഗവേഷണ ശാസ്ത്ര‌ജ്ഞനായ ബ്രിട്ട ഡെനിസ് ഹാർഡെസ്റ്റി പറഞ്ഞു.

സമുദ്രമലിനീകരണം ആഗോളപ്രശ്നം

ഓഷ്യൻ ക്ലീനപ്പ് ഫൗണ്ടേഷന്റെ2018ലെ പഠനം അനുസരിച്ച് സമുദ്രത്തിൽ കുന്നുകൂടുന്ന മാലിന്യകൂമ്പാരങ്ങളിൽ ഏറ്റവും വലുത് ഹവായിക്കും കാലിഫോർണിയയ്ക്കും ഇടയിലാണ് ഉള്ളത്. ഇത് യു.എസ് തലസ്ഥാനമായ ടെക്സസിനെക്കാൾ ഇരട്ടി വലുപ്പമുണ്ട്. ഭൂമിയിൽ ആകെയുള്ള സമുദ്രത്തിൽ ഒരു ചതുരശ്ര മൈൽ പോലും പ്ലാസ്റ്റിക് വിമുക്തമല്ലെന്നാണ് യുണൈറ്റഡ് സ്റ്റേറ്റ്സിലെ ജിയോളജിക്കൽ ഡൈവേഴ്സിറ്റി സെന്റ‌ർ പറഞ്ഞു. ഇന്ത്യോനേഷ്യ പേലുള്ള ദ്വീപ് സമൂഹങ്ങളിൽ ഇത്തരത്തിലുള്ള പ്ലാസ്റ്റിക് മാലിന്യ പ്രശ്നങ്ങൾ വർദ്ധിച്ചുവരികയാണ്. അതേസമയം മറ്റ് രാജ്യങ്ങളിൽ നിന്നും അന്ത്യോനേഷ്യയിലേക്ക് വൻതോതിൽ പ്ലാസ്റ്റിക് അടങ്ങിയ കണ്ടെയ്നറുകൾ രാജ്യത്തേക്ക് എത്തുന്നതായി പരിസ്ഥിതിക പ്രവർത്തകർ പറയുന്നു.