
കുവൈത്ത് സിറ്റി: കുവൈറ്റിൽ രണ്ടാഴ്ചത്തേക്ക് പ്രവേശനവിലക്ക് ഏർപ്പെടുത്തിയ തീരുമാനം പ്രവാസികളെ വലയ്ക്കുന്നു. ജനിതക മാറ്റം സംഭവിച്ച കൊവിഡ് വൈറസ് സാന്നിധ്യം രാജ്യത്ത് കണ്ടെത്തിയതുമാണ് പ്രവേശനവിലക്ക് ഏർപ്പെടുത്താൻ കാരണം.. ഇതുകാരണം കൊവിഡ് ക്വാറന്റീന് തുർക്കിയും യു..എ..ഇയും ഇടത്താവളമാക്കിയ പ്രവാസികൾ കുവൈത്തിലേക്ക് തിരിച്ചുവരാൻ കഴിയാതെ ബുദ്ധിമുട്ടുകയാണ്.. രാജ്യത്ത് കൊവിഡ് വ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ ഇനിയും വിലക്ക് നീട്ടാനാണ് സാദ്ധ്യത. ഇടത്താവളത്തിലെ ക്വാറൻറീൻ പൂർത്തിയാക്കി അടുത്ത ദിവസങ്ങളിൽ കുവൈത്തിലേക്ക് വരാനിരുന്നവർ പെട്ടന്നുള്ള പ്രവേശന വിലക്കിൽ ബുദ്ധിമുട്ടുകയാണ്.
സന്നദ്ധ സംഘടനകൾ ദുബായിൽ കുടുങ്ങിക്കിടക്കുന്ന മലയാളി പ്രവാസികളെ സഹായിക്കുമെന്നാണ് പ്രതീക്ഷ.
വിസ പുതുക്കലുമായും ജോലിയുമായും ബന്ധപ്പെട്ട് അടിയന്തരമായി കുവൈത്തിലേക്ക് എത്തേണ്ടവരും കുടുങ്ങിയവരിലുണ്ട്. അമിത നിരക്കിൽ ടിക്കറ്റ് എടുത്ത് നാട്ടിൽനിന്ന് പുറപ്പെട്ടവർ അത്രമാത്രം അടിയന്തര സാഹചര്യമുള്ളവരാണ്.