
കൽപ്പറ്റ: വയനാട് വന്യജീവി സങ്കേതത്തിന് ചുറ്റും പരിസ്ഥിതിലോല മേഖലയായി പ്രഖ്യാപിച്ച് കേന്ദ്ര വനം - പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച കരട് വിജ്ഞാപനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് 8ന് യു.ഡി.എഫ് ജില്ലയിൽ ഹർത്താൽ ആചരിക്കും. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയായിരിക്കും ഹർത്താൽ. പാൽ, പത്രം, ആശുപത്രി ഉൾപ്പെടെയുള്ളവയെ ഒഴിവാക്കിയിട്ടുണ്ട്.