
മസ്കത്ത്: ഒമാനിലും കൊവിഡിന്റെ അപൂർവ വകഭേദം കണ്ടെത്തി. 1280 വി എന്നാണ് പുതിയ വൈറസിനി പേര് നൽകിയിരിക്കുന്നത്. കൊവിഡ് വകഭേദങ്ങളുടെ ജനിതകഘടന വിലയിരുത്താൻ നിസ്‌വ സർവകലാശാലയും ആരോഗ്യവകുപ്പും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഈ കണ്ടെത്തൽ.. രാജ്യത്തെ 94 രോഗികളിൽ നിന്നെടുത്ത സാമ്പിളികളിൽ നിന്നാണ് കൊവിഡിന്റെ പുതിയ വകഭേദംകണ്ടെത്തിയത്. ഇന്റർനാഷനൽ ജേണൽ ഒഫ് ഇൻഫെക്ഷൻസ് ഡിസീസസിലാണ് ഇതുമായി ബന്ധപ്പെട്ട
വിവരം നൽകിയത്.