moolamattom-

ഇടുക്കി: മൂലമറ്റം പവർ ഹൗസിൽ പൊട്ടിത്തെറിയുണ്ടായതിനെ തുടർന്ന് വൈദ്യുതി ഉത്പാദനം താത്കാലികമായി നിറുത്തി വച്ചു. നാലാംനമ്പർ ജനറേറ്ററിലെ ഓക്സിലറി സിസ്റ്റത്തിലാണ് പൊട്ടിത്തെറിയുണ്ടായതെന്ന് കെ.എസ്.ഇ.ബി അധികൃതർ അറിയിച്ചു. ജനറേറ്റർ പ്രവർത്തിപ്പിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്. അപകടത്തിൽ ആളപായമുണ്ടായിട്ടില്ലെന്നും നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കെ.എസ്.ഇ.ബി വ്യക്തമാക്കി. ട്രാൻസ്ഫോമറിന്റെ സുരക്ഷാകവചം സഫോടനത്തിൽ പൊട്ടിത്തെറിച്ചതായാണ് സൂചന. വെളിച്ചം കണ്ട ജീവനക്കാർ ഓടിമാറിയതിനാലാണ് വലിയ ദുരന്തം ഒഴിവായത്.

പൊട്ടിത്തെറിയെ തുടർന്ന് മൂലമറ്റം പവർ ഹൗസിലെ വൈദ്യുതി ഉത്പാദനം നിറുത്തിവച്ചിരിക്കുകയാണ്. വൈദ്യുതി ഉപഭോഗം ഉയ!*!ർന്നു നിൽക്കുന്ന പീക്ക് സമയത്ത് ചെറിയ തോതിൽ ലോഡ് ഷെഡിംഗ് ഏർപ്പെടുത്തി വൈദ്യുതി ക്ഷാമത്തിന് പരിഹാരം കാണാനുള്ള ശ്രമത്തിലാണ് കെ.എസ്.ഇ.ബി. അടിയന്തര സാഹചര്യം നേരിടാൻ സംസ്ഥാനത്തിന് പുറത്ത് നിന്നും കൂടുതൽ വൈദ്യുതി എത്തിക്കാൻ കെ.എസ്.ഇ.ബി ശ്രമം തുടങ്ങിയിട്ടുണ്ട്.