astra

ടോക്കിയോ: ജപ്പാനിൽ കൊവിഡ് വൈറസ് വാക്സിന് അംഗീകാരം തേടി ആസ്ട്രാസെനെക്ക. ഇതോടെ രാജ്യത്ത് വാക്സിനേഷനുവേണ്ടി അംഗീകാരം തേടുന്ന രണ്ടാമത്തെ ഫാർമസ്യൂട്ടിക്കലാണ് ആസ്ട്രാസെനക്ക. 126 ദശലക്ഷം ജനങ്ങൾക്ക് ആവശ്യമായ കൊവിഡ് വാക്സിനുകൾക്കായി ജപ്പാൻ ഫൈസർ, ആസ്ട്രാസെനെക്ക, മോഡേണ എന്നിവയുമായി കരാറിൽ എത്തിയിരുന്നു. അതേസമയം ഈ മാസം 15ന് ജപ്പാനിൽ ഫൈസർ വാക്സിൻ ലഭിക്കുമെന്ന് വാർത്താ ഏജൻസി അറിയിച്ചു.

ജപ്പാൻ ഉൾപ്പടെ പല രാജ്യത്തും കൊവിഡിന്റെ പുതിയ വകഭേദം പടർന്നുപിടിക്കുമ്പോഴും ജൂലായിൽ ടോക്കിയോ ഗെയിംസ് ആരംഭിക്കുമെന്ന് ഒളിമ്പിക് മേധാവികൾ അറിയിച്ചു. ഗെയിമിൽ പങ്കെടുക്കുന്നവരെ പ്രതിരോധ കുത്തിവയ്പ്പ് സ്വീകരിക്കുന്നതിൽ പ്രോത്സാഹിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു. എന്നാൽ പ്രതിരോധ കുത്തിവയ്പ്പിനുള്ള പട്ടിക ഇതുവരെ ജപ്പാൻ പ്രഖ്യാപിച്ചിട്ടില്ല. ആദ്യകുത്തിവയ്പ്പ് ആരോഗ്യപ്രവർത്തകർക്ക് നൽകാനാണ് തീരുമാനം. പിന്നീട് പ്രായം ചെന്നവർക്കും നൽകുമെന്ന് അധികൃതർ വ്യക്തമാക്കി.