
ശ്രീനഗർ : ഒന്നരവർഷത്തിന് ശേഷം ജമ്മു കാശ്മീരില്‍ 4ജി ഇന്റര്‍നെറ്റ് സേവനം പുനഃസ്ഥാപിച്ചു. ഭരണകൂടത്തിന്റെ വക്താവ് രോഹിത് കന്‍സാലാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.
4G mobile internet services being restored in entire J&K @diprjk
ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുന്നതിന് തൊട്ടുമുമ്പായാണ് കാശ്മീരില്‍ 4ജിയടക്കം ഇന്റര്‍നെറ്റ് സേവനം വിച്ഛേദിച്ചത്. തുടര്‍ന്ന് ജനുവരി 25ന് ടുജി സേവനം പുനഃസ്ഥാപിച്ചിരുന്നു. ഇതിനിടെ പരീക്ഷണാടിസ്ഥാനത്തില്‍ പല മേഖലകളിലും ഇന്റര്‍നെറ്റ് സേവനം പുനഃസ്ഥാപിക്കുകയും പിന്നീട് വിച്ഛേദിക്കപ്പെടുകയും ചെയ്തിരുന്നു.
4G Mubarak! For the first time since Aug 2019 all of J&K will have 4G mobile data. Better late than never.