pinarayi-vijayan

തിരുവനന്തപുരം :രാഷ്ട്രീയ പാർട്ടിയെന്ന നിലയിലാണ് മുസ്ലീം ലീഗിനെ സി.പി.എം വിമർശിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമമാക്കി.വർഗ്ഗീയ ശക്തിയായ ജമാഅത്തെ ഇസ്ലാമിയുമായി കൂട്ടുകെട്ടുണ്ടാക്കാൻ ശ്രമിച്ചതിന്റെ പേരിലാണ് പാർട്ടി സെക്രട്ടറി എ.വിജയരാഘവൻ ലീഗിനെ വിമർശിച്ചത്. അതിനെ വർഗ്ഗീയമായി കാണേണ്ടതില്ല.ജമാ അത്തെ ഇസ്ലാമിയുമായി കൂട്ടുകെട്ടുണ്ടാക്കുന്നത് പൊതുസമൂഹത്തിന്റെ വികാരത്തിനെതിരാണ്.ഇക്കാര്യത്തിൽ യു.ഡി.എഫിലും രണ്ടഭിപ്രായമാണുള്ളത്. നാല് സീറ്റിനും ചില്ലറ വോട്ടിനും വേണ്ടി വർഗ്ഗീയതയുമായി സമരസപ്പെടുന്നത് ഗുണകരമല്ല. കേരളത്തിലെ ജനങ്ങളിൽ ഭൂരിപക്ഷവും മതനിരേപക്ഷമായി ചിന്തിക്കുന്നവരാണ്. എൽ.ഡി.എഫ് അവർക്കൊപ്പമാണ്. താത്കാലിക ലാഭമുണ്ടാക്കാൻ വർഗ്ഗീയതയുമായി സമരസപ്പെടുന്നവരും നീക്കുപോക്കുണ്ടാക്കുന്നവരും നാടിന് ഹാനികരമായ സ്ഥിതിയുണ്ടാക്കും.

പിരിവ് സുതാര്യമാവണം

പിരിവ് സുതാര്യമാവണമെന്നാണ് പൊതുവെയുള്ള നിലപാടെന്ന് , യൂത്ത് ലീഗ് ഫണ്ട് വിവാദവുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. പൊതുജനങ്ങളുടെ പണം ദുർവ്യയം ചെയ്യാൻ പാടില്ല. പിരിക്കുന്ന ഉദ്ദേശ്യത്തിന് ചെലവഴിക്കണം..ചിലരുടെ കാര്യത്തിൽ ആക്ഷേപം ആവർത്തിച്ച് വരുന്നുണ്ട്. അത് തങ്ങളുടെ വിശ്വാസ്യതയാണ് നഷ്ടപ്പെടുന്നതെന്ന് അത്തരക്കാർ മനസിലാക്കണം. ചെയ്യേണ്ടത് മാനദണ്ഡമനുസരിച്ചല്ല ചെയ്യുന്നതെങ്കിൽ അതിന്റെ നിജസ്ഥിതി സർക്കാരിന് പരിശോധിക്കേണ്ടി വരും-മുഖ്യമന്ത്രി പറഞ്ഞു.