mia-khalifa

മുൻ പോൺ താരം മിയാ ഖലീഫയെ കുറിച്ചുള്ള മുദ്രാവാക്യത്തിൽ പണികിട്ടി ബിജെപി പ്രവർത്തകർ. ഇന്ത്യയിലെ കർഷക സമരത്തെ അനുകൂലിക്കുന്ന നിലപാട് സ്വീകരിച്ച മിയക്കെതിരെ പ്രകടനം നടത്തിയ ഡൽഹിയിലെ ബിജെപി പ്രവർത്തകർക്കാണ് അബദ്ധം പിണഞ്ഞത്. 'മിയ ഖലീഫ സ്വബോധത്തിലേക്ക് വരിക' എന്നർത്ഥം വരുന്ന 'മിയ ഖലീഫ ഹോശ് മേം ആവോ' എന്ന മുദ്രാവാക്യം ഇംഗ്ളീഷ് ഭാഷയിലേക്ക് പരിഭാഷ ചെയ്ത ഇവർ ‘മിയ ഖലീഫ ഹോശ് മേം ആവോ’ എന്ന വാക്യത്തിന്റെ പരിഭാഷയായി തങ്ങളുടെ പ്ലക്കാർഡിൽ ‘മിയ ഖലീഫ റീഗെയിന്‍സ് കോണ്‍ഷ്യസ്‌നസ്’(മിയ ഖലീഫയ്ക്ക് ബോധം തിരിച്ചു കിട്ടി) എന്നാണു എഴുതിയത്.

Oh my! 😂 https://t.co/cKdcm4NF1W

— Shehla Rashid (@Shehla_Rashid) February 4, 2021

പ്രകടനത്തിന്റെ ചിത്രങ്ങൾ വൈറലായതോടെ സോഷ്യൽ മീഡിയയും ഇവരെ പരിഹസിച്ചുകൊണ്ട് രംഗത്തെത്തി. പിന്നാലെ ട്രോളുകളും പുറത്തിറങ്ങി. 'ഗൂഗിൾ ട്രാൻസ്‌ലേറ്റ് ഉപയോഗിച്ച് പരിഭാഷ നടത്തിയാൽ ഇങ്ങനെയിരിക്കും' എന്നാണ് സോഷ്യൽ മീഡിയയുടെ കളിയാക്കൽ. ഒപ്പം ഗൂഗിൾ ട്രാൻസ്‌ലേറ്റിൽ 'മിയ ഖലീഫ ഹോശ് മേം ആവോ' എന്നത് ഇംഗ്ലീഷിൽ പരിഭാഷ ചെയ്തതിന്റെ സ്ക്രീൻഷോട്ടുകളും ഇവർ നൽകിയിട്ടുണ്ട്.

Confirming I have in fact regained consciousness, and would like to thank you for your concern, albeit unnecessary. Still standing with the farmers, though ♥️ pic.twitter.com/ttZnYeVLRP

— Mia K. (@miakhalifa) February 4, 2021

ഇവയിൽ 'മിയ ഖലീഫയ്ക്ക് ബോധം തിരിച്ചു കിട്ടി' എന്നത് തന്നെയാണ് ഗൂഗിൾ പരിഭാഷയായി കാണുന്നതും. മുൻ ജെഎൻയു വിദ്യാർത്ഥിനിയും മനുഷ്യാവകാശ പ്രവർത്തകയുമായ ഷെഹ്‌ല റാഷിദ് ഉൾപ്പെടെ നിരവധി പേർ ഈ സ്ക്രീൻഷോട്ടുകൾ പങ്കുവച്ചിട്ടുണ്ട്. അവസാനം മിയ ഖലീഫ തന്നെ ഇവർ ട്രോളിക്കൊണ്ട് രംഗത്തുവരികയായിരുന്നു. 'ഞാൻ സ്വബോധം നേടിയതായി സ്ഥിരീകരിക്കുന്നു. ആവശ്യമുണ്ടായിരുന്നില്ലെങ്കിലും, നിങ്ങളുടെ ഈ ആശങ്കയ്ക്ക് ഞാൻ നന്ദി പറയട്ടെ. എന്നാലും, ഞാൻ ഇപ്പോഴും കർഷകരുടെ ഒപ്പം തന്നെ നിൽക്കുന്നു'-ഇങ്ങനെയായിരുന്നു മിയയുടെ പരിഹാസം.