
ലണ്ടൻ: ഇംഗ്ലീഷ് പ്രിമിയർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ ലിവർപൂളിനെ ബ്രൈറ്റൺ ഹോവ് ആൽബിയോൺ ഏകപക്ഷീയമായ ഒരു ഗോളിന് അട്ടിമറിച്ചു.56-ാം മിനിട്ടിൽ സ്റ്റീവൻ അൽസാറ്റെയാണ് ബ്രൈറ്റണിന്റെ വിജയ ഗോൾ നേടിയത്. അവസാനം കളിച്ച അഞ്ച് മത്സരങ്ങളിൽ ലിവറിന്റെ രണ്ടാം തോൽവിയാണിത്.
മറ്റൊരു മത്സരത്തിൽ മാഞ്ച്സ്റ്റർ സിറ്റി ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് ബേൺലിയെ വീഴ്ത്തി ഒന്നാം സ്ഥാനത്ത് തുടരുന്നു. ഗബ്രിയേൽ ജീസസും റഹിം സ്റ്റെർലിംഗുമാണ് സിറ്റിക്കായി ഗോളുകൾ നേടിയത്. മറ്റൊരു മത്സരത്തിൽ ചെൽസി 1-0ത്തിന് ടോട്ടൻഹാം ഹോട്സ്പറിനെ കീഴടക്കി. പെനാൽറ്റിയിലൂടെ 24-ാം മിനിട്ടിൽ ജോർഗീഞ്ഞോയാണ് ചെൽസിയുടെ വിജയ ഗോൾ നേടിയത്.