onana

ആംസ്റ്രർഡാം : ഉത്തേജക പരിശോധനയിൽ പരാജയപ്പെട്ട ഡച്ച് ക്ലബ് അയാക്സ് ആംസ്റ്രർഡാമിന്റെ ഗോൾ കീപ്പർ ആന്ദ്രേ ഒനാനയ്ക്ക് ഫുട്ബാളുമായി ബന്ധപ്പെട്ട എല്ലാക്കാര്യങ്ങളിൽ നിന്നും യൂറോപ്യൻ ഫുട്ബാൾ അസോസിയേഷൻ ഒരു വർഷത്തെ വിലക്ക് ഏർപ്പെടുത്തി. ഇന്നലെ മുതൽ വിലക്ക് നിലവിൽ വന്നു. ഒക്ടോബർ 30ന് നടത്തിയ പരിശോധനയിൽ നിരോധിക്കപ്പെട്ട മരുന്നായ ഫ്യൂറോ സെമിഡിന്റെ അംശം ഒനാനയുടെ മൂത്രസാമ്പിളിൽ നിന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് വിലക്ക്. എന്നാൽ ഇത് അബദ്ധത്തിൽ സംഭവിച്ചതാണെന്നാണ് ഒനാനയുടെ വിശദീകരണം.