sree

മും​ബ​യ്:​ ​ഇ​ത്ത​വ​ണ​ത്തെ​ ​ഇ​ന്ത്യ​ൻ​ ​പ്രി​മി​യ​ർ​ ​ലീ​ഗ് ​താ​ര​ലേ​ല​ത്തി​നാ​യി​ ​വി​ല​ക്ക് ​മാ​റി​ ​തി​രി​ച്ചെ​ത്തി​യ​ ​എ​സ്.​ശ്രീ​ശാ​ന്തു​ൾ​പ്പെ​ടെ​ 1097​ ​താ​ര​ങ്ങ​ൾ​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്തു.​ ​ഈ​മാ​സം​ 18​ന് ​ചെ​ന്നൈ​യി​ലാ​ണ് ​ലേ​ലം.​ 75 ലക്ഷ‌മാണ് ശ്രീശാന്തിന്റെ അടിസ്ഥാന വില. ​ആ​സ്ട്രേ​ലി​യ​ൻ​ ​പേ​സ​ർ​ ​മി​ച്ച​ൽ​ ​സ്റ്റാർക്ക്​ ​ഇം​ഗ്ല​ണ്ട് ​ടെ​സ്റ്റ് ​ടീം​ ​നാ​യ​ക​ൻ​ ​ജോ​ ​റൂ​ട്ട് ​എ​ന്നീ​ ​പ്ര​മു​ഖ​ർ​ ​ലേ​ല​ത്തി​ന് ​പേ​ര് ​ര​ജി​സ്റ്റ​ർ​ ​ചെ​യ്തി​ല്ല.​വി​ല​ക്ക് ​മാ​റി​യ​ ​ബം​ഗ്ലാ​ദേ​ശി​ന്റെ​ ​ഷാ​ക്കി​ബു​ൾ​ ​ഹ​സ്സ​നും​ ​ലേ​ല​ത്തി​നു​ണ്ട്.​ 1097​ ​താ​ര​ങ്ങ​ളി​ൽ​ 814​ ​പേ​ർ​ ​ഇ​ന്ത്യ​ൻ​ ​താ​ര​ങ്ങ​ളാ​ണ്.​ 283​പേ​ർ​ ​വി​ദേ​ശി​യ​രും.186​പേ​ർ​ ​അ​ന്താ​രാ​ഷ്ട്ര​ ​ത​ല​ത്തി​ൽ​ ​ക​ളി​ച്ച​വ​രാ​ണ്.​ ​ഓ​രോ​ ​ടീ​മി​നും​ ​പ​ര​മാ​വ​ധി​ 25​ ​താ​ര​ങ്ങ​ളെ​യാ​ണ് ​ടീ​മി​ൽ​ ​ഉ​ൾ​പ്പെ​ടു​ത്താ​വു​ന്ന​ത്.​ ​ലേ​ല​ത്തി​ലൂ​ടെ​ ​പ​ര​മാ​വ​ധി​ 61​ ​താ​ര​ങ്ങ​ൾ​ക്കാ​ണ് ​ടീ​മു​ക​ളി​ൽ​ ​ഇ​ടം​ ​നേ​ടാ​ൻ​ ​അ​വ​സ​രം​ ​ല​ഭി​ക്കു​ക.​ 22​ ​വി​ദേ​ശ​ ​താ​ര​ങ്ങ​ൾ​ക്കാ​ണ് ​ലേ​ല​ത്തി​ലൂ​ടെ​ ​ഇ​ത്ത​വ​ണ​ ​ടീ​മു​ക​ളി​ലെ​ത്താ​നാ​വു​ന്ന​ത്.

സ​യി​ദ് ​മു​ഷ്താ​ഖ് ​അ​ലി​ ​ട്രോ​ഫി​യി​ലൂ​ടെ​ ​ഏ​ഴ് ​വ​ർ​ഷ​ത്തെ​ ​ഇ​ട​വേ​ള​യ്ക്ക് ​ശേ​ഷം​ ​തി​രി​ച്ചു​വ​ര​വ് ​ന​ട​ത്തി​യ​ ​ശ്രീ​ശാ​ന്തി​ന് 75​ ​ല​ക്ഷം​ ​രൂ​പ​യാ​ണ് ​അ​ടി​സ്ഥാ​ന​ ​വി​ല​യി​ട്ടി​രി​ക്കു​ന്ന​ത്.​ 2013​ലാ​ണ് ​ശ്രീ​ശാ​ന്ത് ​അ​വ​സാ​ന​മാ​യി​ ​ഐ.​പി.​എ​ല്ലി​ൽ​ ​ക​ളി​ച്ച​ത്.​ ​രാ​ജ​സ്ഥാ​ൻ​ ​റോ​യ​ൽ​സി​ലാ​യി​രു​ന്നു​ ​അ​ന്ന് ​ശ്രീ.
ഷാ​ക്കി​ബി​ന് ​ര​ണ്ട് ​കോ​ടി​യാ​ണ് ​അ​ടി​സ്ഥാ​ന​ ​വി​ല.​ ​ഇ​തി​ഹാ​സ​ ​താ​രം​ ​സ​ച്ചി​ൻ​ ​ടെ​ൻ​ഡു​ൽ​ക്ക​റു​ടെ​ ​മ​ക​ൻ​ ​അ​ർ​ജു​ൻ​ ​ടെ​ൻ​ഡു​ൽ​ക്ക​റും​ ​ലേ​ല​ത്തി​ന് ​പേ​ര് ​ചേ​ർ​ത്തി​ട്ടു​ണ്ട്.​ 20​ ​ല​ക്ഷം​ ​രൂ​പ​യാ​ണ് ​അ​ർ​ജു​നി​ന്റെ​ ​അ​ടി​സ്ഥാ​ന​ ​വി​ല.
വെ​സ്റ്റി​ൻ​ഡീ​സി​ൽ​ ​നി​ന്നാ​ണ് ​ഇ​ത്ത​വ​ണ​ ​ഏ​റ്റവും​ ​അ​ധി​കം​ ​വി​ദേ​ശ​ ​ക​ളി​ക്കാ​ർ​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്തി​രി​ക്കു​ന്ന​ത്.​ 56​ ​പേ​ർ.​ ​ആ​സ്ട്രേ​ലി​യ​യി​ൽ​ ​നി​ന്ന് 42​ഉം​ ​ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ​ ​നി​ന്ന് 38​ ​പേ​രു​മു​ണ്ട്.​ ​ആ​സ്ട്രേ​ലി​യ​യി​ൽ​ ​ഇ​ന്ത്യ​യ്ക്ക് ​ഐ​തി​ഹാ​സി​ക​ ​ടെ​സ്റ്റ് ​വി​ജ​യം​ ​സ​മ്മാ​നി​ക്കു​ന്ന​തി​ൽ​ ​മു​ഖ്യ​ ​പ​ങ്കു​വ​ഹി​ച്ച​ ​ചേ​തേ​ശ്വ​ർ​ ​പു​ജാ​ര​യും​ ​(50​ ​ല​ക്ഷം​)​​,​​​ ​ഹ​നു​മ​ ​വി​ഹാ​രി​യും​ ​(1​കോ​ടി​)​​​ ​ലേ​ല​ത്തി​നു​ണ്ട്.
അ​ഫ്ഗാ​ന്റെ​ 16​ ​വ​യ​സു​കാ​ര​നാ​യ​ ​ലെ​ഫ്റ്റ്ആം​ ​സ്പി​ന്ന​ർ​ ​നൂ​ർ​ ​അ​ഹ​മ്മ​ദ് ​ല​ക​ൻ​വാ​ലാ​ണ് ​ലേ​ല​ത്തി​ന് ​ര​ജി​സ്റ്റ​ർ​ ​ചെ​യ്ത​ ​ഏറ്റവും​ ​പ്രാ​യം​ ​കു​റ​ഞ്ഞ​താ​രം.