
സോഷ്യൽ മീഡിയയിൽ സജീവമാണ് യുവതാരം അഹാന കൃഷ്ണ.. തന്റെ നിലപാടുകൾ സോഷ്യൽ മീഡിയയിലൂടെ തുറന്നു പറയുന്നതു വഴി ഒട്ടേറ വിമർശനവും നടി നേരിട്ടിട്ടുണ്ട്. ഫോട്ടോ ഷൂട്ട് ചിത്രങ്ങളും സ്വകാര്യ യാത്രകളിലെ ചിത്രങ്ങളും താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.. തന്റെ ഏറ്റവും പുതിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങളാണ് അഹാന ഇൻസ്റ്റാഗ്രാമിൽ പങ്കുവയ്ക്കുന്നത്.. അറബി പെൺകൊടിയായി ഗ്ലാമറസ് ലൂക്കിലാണ് പുതിയ ചിത്രങ്ങൾ.. എന്റെ അലാവുദ്ദീനും അദ്ഭുത വിളക്കും മാന്ത്രിക പരവതാനിയും എവിടെ എന്നും താരം ഒരു ചിത്രത്തിൽ കുറിച്ചിട്ടുണ്ട്. എനിക്ക് ഒരു സ്വപ്നം ഉണ്ട് അത് ഞാൻ നേടും എന്നും മറ്റൊരു ചിത്രത്തിന്റെ അടിക്കുറിപ്പിലുണ്ട്..
കറുത്ത വേഷമണിഞ്ഞെത്തിയിരിക്കുന്ന താരത്തിന്റെ ലുക്ക് ഗംഭീരമെന്നാണ് ആരാധകർ പറയുന്നത്. ചിലർ പതിവു പോലെ വിമർശനമായും ചിത്രങ്ങൾക്കു താഴെ കമന്റ് രേഖപ്പെടുത്തുന്നുണ്ട്.
നാൻസി റാണിയാണ് താരത്തിന്റെ പുതിയ സിനിമ. അതിന്റെ ചിത്രീകരണത്തിനിടെ അഹാന കോവിഡ് പോസിറ്റീവായിരുന്നു. ക്വാറന്റൈൻ കാലത്തെ ചിത്രങ്ങളും വീഡിയോയും താരം നേരത്തെ പങ്കുവച്ചിരുന്നു..