
പലരിലും കണ്ടുവരുന്ന ആരോഗ്യപ്രശ്നമാണ് പേശീവേദന. പലപ്പോഴും നിസാരമായെടുക്കുന്ന പേശീവേദന ഫൈബ്രോമയാൾജിയ എന്ന രോഗാവസ്ഥയ്ക്ക് കാരണമായേക്കാം. മാറ്റമില്ലാതെ തുടരുന്ന ശരീരവേദന, തലവേദന, വിഷാദ രോഗം, കൈകാലുകളിൽ അനുഭവപ്പെടുന്ന മരവിപ്പ്, എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.
ശരീരത്തിന്റെ ഇരുവശങ്ങളിൽ തുടർച്ചയായി വേദന മാസങ്ങളോളം തുടരുന്നത് ഫൈബ്രോമയാൾജിയയുടെ ലക്ഷണങ്ങളാണ്. സ്ത്രീകളിലാണ് രോഗം കൂടുതലായി കാണപ്പെടുന്നത്. ഫൈബ്രോമയാൾജിയയുടെ ഒരു പ്രധാന ലക്ഷണമാണ് ഉത്കണ്ഠ. ഒരു കാര്യങ്ങളിലും താത്പര്യമില്ലായ്മ, ഉറക്കക്കുറവ്, എന്നിവ ദൈനംദിന ജീവിതത്തെത്തന്നെ സാരമായി ബാധിക്കുന്നു.
അതിനാൽ തുടക്കത്തിൽ തന്നെ ഡോക്ടറെക്കണ്ട് വിദഗ്ധ ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്. ഈ രോഗമുള്ളവർ ചായ, കാപ്പി , ഫാസ്റ്റ്ഫുഡ്, തക്കാളി തുടങ്ങിയ ഭക്ഷ്യവസ്തുക്കൾ ഒഴിവാക്കേണ്ടതാണ്. ഡോക്ടറുടെ നിർദ്ദേശ പ്രകാരമുള്ള ചികിത്സയിലൂടെയും ജീവിത രീതികളിലെ മാറ്റത്തിലൂടെയും കൃത്യമായ വ്യായാമത്തിലൂടെയും ഈ രോഗം പൂർണമായും ഭേദമാക്കാം.