
കോഴിക്കോട്: മുഖ്യമന്ത്രിക്കെതിരെ കെ. സുധാകരൻ ഉയർത്തിയ വിമർശനത്തിൽ ജാതീയ അധിക്ഷേപമൊന്നുമില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. പിണറായിയുടെ ധൂർത്തിനെയാണ് സുധാകരൻ ചോദ്യം ചെയ്തത്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രയാസത്തിലൂടെ കടന്നുപോവുമ്പോൾ മുഖ്യമന്ത്രിക്ക് സഞ്ചരിക്കാൻ ഹെലികോപ്ടർ വാടകയ്ക്കെടുത്തത് ന്യായീകരിക്കാനാവുമോ? കണ്ണൂർ രാഷ്ട്രീയത്തിന് ഒരു ശൈലിയുണ്ട്. അവിടെ സുധാകരൻ സി. പി. എമ്മുമായി നേർക്കുനേർ പോരാട്ടത്തിലാണ്. അദ്ദേഹത്തിന്റെ വിമർശനത്തെ വ്യക്തിപരമായ വിഷയമായി എടുക്കേണ്ടതില്ല. ഈ വിവാദം അടഞ്ഞ അദ്ധ്യായമാണെന്നും മുല്ലപ്പള്ളി മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു.