
തെന്നിന്ത്യൻ സിനിമ മേഖലയിൽ നിരവധി ആരാധകരുള്ള താരമാണ് നമിത.തനിക്ക് ലഭിക്കുന്ന ഗ്ലാമർ കഥാപാത്രങ്ങൾ ആയത് കൊണ്ട് നിരവധി പേരെയാണ് തന്നിലേക്ക് ആകർഷിക്കുന്നത്. മലയാളത്തിലും താരം തിളങ്ങിട്ടുണ്ട്. ഇതിനോടകം നിരവധി പ്രമുഖ തരങ്ങളോടപ്പം അഭിനയിക്കാൻ അവസരം ലഭിച്ചിട്ടുണ്ട്. ഗ്ലാമർ വേഷങ്ങൾ മാത്രമല്ല ഏതൊരു കഥാപാത്രവും നൽകിയാൽ അത് ഭംഗിയായി ചെയ്യാൻ തനിക്ക് സാധിക്കുമെന്ന് ഇതിനോടകം നടി തെളിയിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്ന ഒരു അഭിമുഖത്തിൽ താരം പങ്കുവച്ച ചില കാര്യങ്ങളാണ്. നിർമതാവാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ താരം. സിനിമയിൽ പ്രധാന കഥാപാത്രമായി നമിതയും എത്തുന്നുണ്ട്.സൗത്ത് ഇന്ത്യയിലെ ഫേമസ് യൂട്യൂബറായ നിക്കി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. താൻ വളരെയധികം സന്തോഷത്തിലാണെന്നും താരം കൂട്ടിച്ചേർത്തു. ഇപ്പോൾ ഗ്ലാമർ വേഷങ്ങൾ അഭിനയിക്കാനുള്ള കാരണം വെളിപ്പെടുത്തുകയാണ്. ഞാൻ അറിഞ്ഞുകൊണ്ട് ഗ്ലാമർ കഥാപാത്രങ്ങൾ അഭിനയിക്കുന്നതല്ലെന്നും തനിക്ക് ലഭിക്കുന്ന മിക്ക കഥാപാത്രങ്ങളും ഗ്ളാമർ വേഷങ്ങളാണെന്നും തമിഴ് ഇൻഡസ്ട്രിയിൽ മിക്ക വേഷങ്ങളും ഇതുപോലയാണെന്നുമാണ് താരത്തിന്റെ വെളിപ്പെടുത്തൽ.