
തിരുവനന്തപുരം: നിലമ്പൂർ എം.എൽ.എയായ പി.വി അൻവറിനെ ഘാനയിൽ തടവിലാക്കിയിരിക്കുകയാണെന്നും ഉടൻ വിട്ടയക്കണമെന്നും ആവശ്യപ്പെട്ട് ഘാന പ്രസിഡന്റ് നാന അകുഫോ അഡോയുടെ പേജിൽ മലയാളികളുടെ പൊങ്കാല. കഴിഞ്ഞ ഒരുമാസമായി എംഎൽഎയെ കാണാനില്ലെന്നും കണ്ടെത്തണമെന്നും ആവശ്യപ്പെട്ട് നിലമ്പൂരെ യൂത്ത്കോൺഗ്രസ് പ്രവർത്തകർ നേരത്തെ പൊലീസിൽ പരാതി നൽകിയിരുന്നു. എംഎൽഎ വിദേശത്താണെന്നായിരുന്നു സ്ഥലത്തെ സിപിഎം പ്രവർത്തകർ നൽകിയിരുന്ന മറുപടി. തുടർന്നാണ് ഘാനയിൽ ബിസിനസിന് വന്ന എംഎൽഎയെ തടവിലാക്കിയെന്ന് അറിഞ്ഞുവെന്നും പി വി അൻവറിനെ വിട്ടയക്കണം എന്നും ആവശ്യപ്പെട്ട് കൂടുതലും യുഡിഎഫ് സൈബർ വിഭാഗം പ്രവർത്തകർ ഘാന പ്രസിഡന്റിന്റെ പേജിൽ കമന്റുകളിട്ടത്.
ഘാനച്ചേട്ടാ കനിയണം അമ്പർക്ക തല്ലുകൊള്ളിയാണേലും വിട്ടയക്കണം, അമ്പർക്കാനെ തിരിച്ചു തന്നില്ലെങ്കിൽ പ്രത്യാഘാതം വലുതായിരിക്കും എന്നെല്ലാം ചിലർ. കമന്റിടാൻ വന്ന ഘാനക്കാരൊക്കെ ഒരു സൈഡിലോട്ട് മാറിയിരി ഒരു കാര്യം തീരുമാനമാക്കാനുണ്ട്. എന്നാണ് ചില രസികന്മാരുടെ കമന്റ്. എന്നാൽ വൈകാതെ തന്റെ ഫേസ്ബുക്ക് പേജിലെത്തിയ പി.വി അൻവർ 'ലേറ്റാ വന്താലും ലേറ്റസ്‌റ്റാ വരുവേ' എന്ന് മറുപടി പോസ്‌റ്റിട്ടിട്ടുണ്ട്. പക്ഷെ അപ്രതീക്ഷിതമായി മലയാളികളുടെ തളളിക്കയറ്റത്തിന്റെ കാര്യമെന്തെന്ന് ഘാന പ്രസിഡന്റിന് ബോദ്ധ്യമായോ എന്ന് അറിവില്ല.
ഘാനയിൽ ജയിലിൽ ആണത്രേ!! ആഗ്രഹങ്ങൾ കൊള്ളാം.. പക്ഷേ,ആളുമാറി പോയി.. ലേറ്റായി വന്താലും ലേറ്റസ്റ്റായ് വരവേ.. വെയ്റ്റ്
Posted by PV ANVAR on Friday, 5 February 2021