
മുംബയ്: തനിക്ക് ഭാരതരത്‌ന നൽകണം എന്നാവശ്യപ്പെട്ടുളള ക്യാമ്പയിനുകൾ അവസാനിപ്പിക്കണമെന്ന അഭ്യർത്ഥനയുമായി വ്യവസായി രത്തൻടാറ്റ. ഇന്ത്യക്കാരൻ എന്ന നിലയിൽ അഭിമാനിക്കുന്നതായും രാഷ്ട്രപുരോഗതിക്കായി ഇനിയും യത്‌നിക്കുമെന്നും ടാറ്റ വ്യക്തമാക്കി. സാമൂഹിക മാദ്ധ്യമങ്ങളിൽ ഇതുസംബന്ധിച്ച പ്രസ്‌താവന പോസ്റ്റ് ചെയ്‌താണ് രത്തൻ ടാറ്റയുടെ പ്രതികരണം.
While I appreciate the sentiments expressed by a section of the social media in terms of an award, I would humbly like to request that such campaigns be discontinued.
Instead, I consider myself fortunate to be an Indian and to try and contribute to India’s growth and prosperity pic.twitter.com/CzEimjJPp5— Ratan N. Tata (@RNTata2000) February 6, 2021
 
'സാമൂഹ്യ മാദ്ധ്യമങ്ങളിൽ ഒരു പുരസ്‌കാരവുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രചാരണം നടത്തിയവരുടെ വികാരത്തെ മാനിക്കുന്നു. എന്നാൽ ഇത്തരമൊരു പ്രചാരണം അവസാനിപ്പിക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുകയാണ്. ഇന്ത്യക്കാരനായി എന്നതു ഭാഗ്യമായി കാണുന്നയാളാണ് ഞാൻ. ഇന്ത്യയുടെ വളർച്ചയ്ക്കും അഭിവൃദ്ധിക്കും വേണ്ടിയാണ് ഞാൻ ശ്രമിക്കുന്നത്.' എന്നായിരുന്നു രത്തൻ ടാറ്റയുടെ പ്രതികരണം.
‘ഇന്ത്യയെ മുന്നോട്ട് നയിക്കാൻ രത്തൻ ടാറ്റക്ക് കഴിയുമെന്ന് ഇന്നത്തെ തലമുറയിലെ സംരംഭകർ വിശ്വസിക്കുന്നു. രാജ്യത്തെ പരമോന്നത സിവിലിയൻ അവാർഡ് ആയ ഭാരത്‌രത്ന ഞങ്ങൾ അദ്ദേഹത്തിന് നൽകുന്നു’വെന്ന മോട്ടിവേഷണൽ സ്പീക്കർ ഡോ വിവേക് ഭീന്ദ്രയുടെ ട്വീറ്റിന് ശേഷമാണ് ഭാരത് രത്ന ഫോർ രത്തൻ ടാറ്റ എന്ന ഹാഷ്‌ടാഗ് ട്വിറ്ററിൽ ട്രെൻഡിംഗ് ആയത്.
Ratan Tata believes today`s generation of entrepreneurs can take India to next level. We confer the country`s highest civilian award Bharat Ratna for @RNTata2000
— Dr. Vivek Bindra (@DrVivekBindra) February 5, 2021
Join us in our campaign #BharatRatnaForRatanTata #RequestByDrVivekBindra@PMOIndia @rashtrapatibhvn @narendramodi pic.twitter.com/U3Wr3aMxJh
26/11 എന്ന ചുരുക്കപേരിൽ അറിയപ്പെടുന്ന മുംബയ് ഭീകരാക്രമണത്തിനിടെ ടാറ്റ ഒരു യഥാർത്ഥ നേതാവിനെ പോലെ പെരുമാറിയെന്നും ചിലർ ട്വിറ്ററിലൂടെ ഓർമിപ്പിച്ചു. അദ്ദേഹത്തിന്റെ ഹോട്ടലായ താജ് മഹൽ പാലസും അക്രമണത്തിനിരയായിരുന്നു. രാജ്യത്തെ പ്രമുഖ വ്യവസായി എന്നതിലുപരി ടാറ്റ ട്രസ്റ്റിന്റെ ചെയർമാൻ കൂടിയായ അദ്ദേഹം, സാമൂഹിക സേവനങ്ങളുടെയും ജീവകാരുണ്യ പ്രവർത്തനങ്ങളുടെയും പേരിലും മുൻപന്തിയിലാണ്. കൊവിഡ് മഹാമാരിക്കെതിരെ പോരാടാൻ 1500 കോടി രൂപയാണ് രത്തൻ ടാറ്റ കഴിഞ്ഞ മാർച്ചിൽ നൽകിയത്. ആരോഗ്യ പ്രവർത്തകർക്കായുളള വ്യക്തിഗത സുരക്ഷാ സംവിധാനങ്ങൾ, ടെസ്റ്റിംഗ് കിറ്റുകൾ, രോഗികൾക്കായുളള മോഡുലാർ ചികിത്സാ സൗകര്യങ്ങൾ എന്നിവ സജ്ജീകരിക്കുന്നതിനായിയിരുന്നു ഈ ഫണ്ട്.