
ചെന്നൈ: കാമുകിയേയും അമ്മയേയും കൊന്ന് യുവാവ് ആത്മഹത്യ ചെയ്തു. കൊറുക്കുപ്പേട്ട് സ്വദേശിയായ സതീഷ് (29) ആണ് കാമുകി രജിത (26)യേയും, യുവതിയുടെ അമ്മ വെങ്കട്ടമ്മ(50)യേയും കൊലപ്പെടുത്തിയത്. വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം.
രജിതയേയും വെങ്കട്ടമ്മയേയും തീകൊളുത്തി കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്യുകയായിരുന്നു. വീട്ടിൽ നിന്നും തീ ഉയരുന്നതുകണ്ട് നാട്ടുകാരാണ് ഫയർഫോഴ്‌സിൽ വിവരമറിയിച്ചത്. സതീഷിന്റെ 33 പേജുള്ള ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു.
വിവാഹത്തിൽ നിന്ന് പിൻമാറിയതിലുള്ള വൈരാഗ്യമാണ് കൊലയ്ക്ക് കാരണം. താൻ ചതിക്കപ്പെട്ടുവെന്നും കത്തിൽ പറയുന്നു. ബിടെക് ബിരുദധാരിയായ സതീഷും രജിതയും എഴുവർഷമായി പ്രണയത്തിലായിരുന്നു.കോർപറേഷൻ ജീവനക്കാരനായിരുന്നു രജിതയുടെ പിതാവ് വെങ്കിടേശ്. അദ്ദേഹത്തിന്റെ മരണത്തെത്തുടർന്ന് രജിത കോർപറേഷനിൽ താൽക്കാലിക ജോലിയിൽ പ്രവേശിച്ചു .ഇത് ജോലി സ്ഥിരപ്പെട്ടപ്പോൾ യുവതി മറ്റൊരു വിവാഹം ആലോചിച്ചെന്ന് കത്തിൽ പറയുന്നു.