
കാമറയ്ക്ക് മുന്നിലും പിന്നിലും ഒരുപിടി പുതുമുഖങ്ങളെ അണിനിരത്തികൊണ്ട് സെന്ന ഹെഗ്‌ഡെയുടെ തിങ്കളാഴ്ച നിശ്ചയം. കന്നഡയിലെ ഹിറ്റ് നിർമാതാക്കളായ പുഷ്‌കർ ഫിലിംസ് ആദ്യമായി നിർമ്മിക്കുന്ന മലയാള ചിത്രമാണ് ഇത്. അവനെ ശ്രമൻ നാരായണ തുടങ്ങി നിരവധി ചിത്രങ്ങൾ പുഷ്‌കർ ഫിലിംസ് ഒരുക്കിയിട്ടുണ്ട്.ഒരു വിവാഹ നിശ്ചയവുമായി ബന്ധപ്പെട്ട് രണ്ട് ദിവസങ്ങളിൽ നടക്കുന്ന സംഭവവികാസങ്ങളാണ് സിനിമ ചർച്ച ചെയ്യുന്നത്. സെന്ന ഹെഗ്‌ഡെയാണ് സംവിധാനം.25ാമത് ഐഎഫ്എഫ്‌കെയിലും ചിത്രം പ്രദർശിപ്പിക്കുന്നുണ്ട്. മലയാളം സിനിമ ഇന്ന് എന്ന വിഭാഗത്തിലാണ് പ്രദർശനം.