reba

നടി റീബ മോണിക്ക ജോൺ വിവാഹിതയാകുന്നു. ജോയ്‌മോൻ ജോസഫാണ് വരൻ. റീബയുടെ പിറന്നാൾ ആഘോഷത്തിനിടയിലാണ് താൻ പ്രൊപ്പോസൽ ചെയ്തതെന്നാണ് ജോയ്‌മോൻ സോഷ്യൽ മീഡിയയിൽ കുറിച്ചിരുക്കുന്നത്.

അങ്ങനെ ഞങ്ങൾ യെസ് പറഞ്ഞു. സംഭവിച്ചത് ഓർക്കുമ്പോൾ വിചിത്രമായി തോന്നുന്നു. കോവിഡും ലോക്ഡൗണും മൂലമുണ്ടായ പ്രത്യേക സാഹചര്യത്തിൽ നീണ്ട ആറുമാസത്തിനു ശേഷമാണ് ദുബായിയിൽ വച്ച് ഞങ്ങൾ വീണ്ടും കാണുന്നത്. ഒരു രാത്രിയിൽ രണ്ടുപേരും ഒരുപോലെ പ്രപ്പോസ് ചെയ്യാനുള്ള സാദ്ധ്യത എത്രത്തോളമായിരിക്കും? എന്റെ ജീവിതത്തിൽ സംഭവിച്ച വിചിത്രമായ യാദൃച്‌ഛികത, അതൊരിക്കലും മറക്കുകയുമില്ല. ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ രാത്രി... ഈ ഓർമകൾ എന്നെന്നും എന്നിലുണ്ടാകും. ഇനി എന്തൊക്കെയാണ് ജീവിതം ഞങ്ങൾക്കായി ഒരുക്കിവച്ചിരിക്കുന്നത്? ഒരുപാട് ഇഷ്‌ടം റീബാ.... ജന്മദിനാശംസകൾ!' ഇതായിരുന്നു ജോയ്‌മോൻ കുറിച്ച വരികൾ.