swasika

നടി സ്വാസിക വിവാഹിതയാകുന്നുവെന്ന തരത്തിൽ വന്ന വാർത്തകൾ തെറ്റാണെന്ന് നടി തന്നെ തുറന്നു പറഞ്ഞിരിക്കുകയാണ്. നടൻ ബദരിനാഥുമായുള്ള ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു സ്വാസിക വിവാഹിതയാകുന്നുവെന്ന തരത്തിൽ വാർത്തകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. എന്നാൽ അത് തന്റെ സുഹൃത്ത് മാത്രമാണെന്നാണ് താരമിപ്പോൾ പറയുന്നത്.

താനും ബദരിനാഥും ഒന്നിച്ചഭിനയിച്ച വെബ് സീരിസിന്റെ ഷൂട്ടിംഗ് ലൊക്കേഷനിൽ വച്ച് എടുത്തൊരു ചിത്രമാണത്. ആ ഫോട്ടോയ്‌ക്ക് താഴെ നൽകിയ അടിക്കുറിപ്പാണ് തെറ്റിദ്ധിരക്കാൻ കാരണമെന്നും സ്വാസിക പറയുന്നു. ഏതാണ്ട് പത്ത് വർഷമായി പരസ്പരം അറിയുന്നവരും അടുത്ത സുഹൃത്തുക്കളുമാണ് ഞങ്ങൾ. എന്റെ ജീവിതത്തിലെ എല്ലാ ഉയർച്ച താഴ്‌ചകളും അടുത്ത് നിന്ന് കണ്ട ആളുകൂടിയാണ് ബദരി. അത്രയും അടുപ്പമുള്ളതുകൊണ്ടാണ് അത്തരത്തിൽ എഴുതിയത്. കുറിപ്പ് പൂർണമായും വായിച്ചുനോക്കാതെയും തന്നോട് അന്വേഷിക്കാതെയുമാണ് വാർത്തകൾ പ്രചരിപ്പിച്ചതെന്നും സ്വാസിക പറയുന്നു.