arrest

കാഞ്ഞങ്ങാട്: മക്കളെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിൽ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊന്നക്കാട് മൈക്കയത്തെ സജിത്തിനെയാണ് വെള്ളരിക്കുണ്ട് പൊലീസ് അറസ്റ്റു ചെയ്തത്. ഇയാളെ ഹൊസ്ദുർഗ് ജുഡിഷ്യൽ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി (രണ്ട്) രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.

വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് സജിത്ത് മാനസിക വിഭ്രാന്തിയിൽ മക്കളെ വെട്ടി പരിക്കേൽപിച്ചത്. മംഗളൂരു ഫാദർ മുള്ളേർസ് ആശുപത്രിയിൽ കഴിയുന്ന കുട്ടികളിൽ അമലിന്റെ അറ്റുപോയ ചെവി പ്ലാസ്റ്റിക് സർജറിക്ക് വിധേയമാക്കി. തലയ്ക്ക് ആഴത്തിൽ മുറിവേറ്റ മകൾ അമയ് സുഖം പ്രാപിച്ചു വരുന്നു. സംഭവത്തിനുശേഷം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച സജിത്തിനെ ഇവിടെ നിന്നുമാണ് പൊലീസ് അറസ്റ്റു ചെയ്തത്.