
കൊച്ചി: ഓൺലൈൻ വിദ്യാഭ്യാസത്തിലൂടെ വിവിധ ടാലന്റുകൾ ഏവരിലേക്കും എത്തിക്കുന്നത് ലക്ഷ്യമിട്ട് സ്‌പൈസസ് പ്രൊഡ്യൂസർ കമ്പനി (എസ്.പി.സി) ഒരുക്കിയ പ്രാണ ഇൻസൈറ്റ് മൊബൈൽ ആപ്പിന്റെ ലോഞ്ചിംഗ് കൊച്ചിയിൽ ഹോട്ടൽ ലെ മെറിഡിയനിൽ നടന്ന ചടങ്ങിൽ മുൻ കോഴിക്കോട് ജില്ലാ കളക്‌ടർ പ്രശാന്ത് നായർ നിർവഹിച്ചു.
സംവിധായകൻ സിദ്ദീഖ്, സംഗീത സംവിധായകൻ ഔസേപ്പച്ചൻ, ആക്‌ടിംഗ് ട്രെയിനർ മുരളി മേനോൻ, ഗോവിന്ദ് പദ്മസ്യൂര്യ, രാജേഷ് ചേർത്തല, കോട്ടയം നസീർ, കലാഭവൻ സിനാജ്, കാർട്ടൂണിസ്‌റ്റ് ഇബ്രാഹിം ബാദുഷ, നിപിൻ നിരവത്, കൃഷ്‌ണപ്രഭ, ചാക്കോ തരകൻ, ഡോ. പ്രമീളാദേവി, ഫിറോസ് ചുട്ടിപ്പാറ, ഡാൻസിറ്റി ശ്രീജിത്ത്, ലിബാസ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. ഇവർ പ്രാണ ഇൻസൈറ്റിന്റെ ഭാഗമായുള്ള ടാലന്റ് അക്കാഡമിയിലൂടെ അറിവും അനുഭവവും പങ്കുവയ്ക്കും.
വിവിധമേഖലകളിൽ പ്രതിഭ തെളിയിച്ച ആയിരത്തിലേറെ പേരാണ് ടാലന്റ് അക്കാഡമിയിലൂടെ ക്ളാസുകളെടുക്കുന്നത്. സിനിമ, നൃത്തം, സംഗീതം, ചിത്രരചന, പ്ളബിംഗ്, മാജിക്, കുക്കിംഗ്, ക്രാഫ്‌റ്റ് മേക്കിംഗ്, ടാലി, ജി.എസ്.ടി., 3ഡി ആനിമേഷൻ, ബിസിനസ്, അഗ്രികൾച്ചർ, മെന്റലിസം തുടങ്ങിയവ പഠിക്കാം. സംസ്ഥാന സിലബസിലെ എസ്.എസ്.എൽ.സി., പ്ളസ് ടു, പ്ളസ് വൺ ക്ളാസുകൾ ഗ്രാഫിക്‌സിന്റെ സഹായത്തോടെ ലഭ്യമാക്കുന്ന ഇൻസൈറ്റ് ട്യൂഷൻ ആപ്ളിക്കേഷനും ഇതോടൊപ്പം ലോഞ്ച് ചെയ്‌തു.
എസ്.പി.സി ചെയർമാൻ എൻ.ആർ. ജെയ്‌മോൻ, മാനേജിംഗ് ഡയറക്‌ടർ റിയാസ് കടവത്ത്, എക്‌സിക്യൂട്ടീവ് ഡയറക്‌ടർ ജീമോൻ പുല്ലേലി, ഡയറക്‌ടർമാരായ ടി. മുജീബ്, സാബു ചെറിയാൻ, സി.ഇ.ഒ പി.പി. മിഥുൻ, ജനറൽ മാനേജർ ജോസഫ് ലിജോ, ട്രെയിനിംഗ് ഹെഡ് ജയകൃഷ്‌ണൻ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.