gold

കോഴിക്കോട്: സ്വർണ വ്യാപാരികൾക്കും ആഭരണ നിർമ്മാതാക്കൾക്കും സ്വർണത്തിൽ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നവർക്കും ഏറ്റവും ആകർഷകവിലയ്ക്ക് ലളിതമായ മാർഗത്തിലൂടെ ഗോൾഡ് ബാറുകൾ വാങ്ങാൻ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സിൽ അവസരം. സ്വർണഖനനം മുതൽ ഉപഭോക്താക്കളുടെ കൈയിൽ എത്തുംവരെ നിയമാനുസൃത ഉറവിടങ്ങളെ മാത്രം ആശ്രയിക്കുന്നതും ഉത്തരവാദിത്തത്തോടെ ഗുണനിലവാരം ഉറപ്പുവരുത്തിയതുമാണ് മലബാർ ഗോൾഡിലെ ഗോൾഡ് ബാറുകൾ.

100 ഗ്രാം, 1000 ഗ്രാം തൂക്കത്തിൽ ലഭ്യമാണ്. മലബാർ ഗോൾഡ് ബുള്ള്യൻ ആപ്പ് ഡൗൺലോഡ് ചെയ്‌താൽ സ്വർണവില വ്യതിയാനങ്ങൾ അറിയാനും എളുപ്പത്തിൽ വാങ്ങൽ പ്രക്രിയ പൂർത്തിയാക്കാനും കഴിയും. കെ.വൈ.സി അപ്‌ലോഡ് ചെയ്‌തശേഷം സ്വർണം ബുക്ക് ചെയ്‌ത് ആർ.ടി.ജി.എസ് വഴി പണമടയ്ക്കാം. നടപടികൾ പൂർത്തിയായാൽ സ്വർണം ബുക്ക് ചെയ്‌തവരുടെ മേൽവിലാസത്തിൽ അതിവേഗം കൊറിയർ വഴി എത്തിക്കും. ഇൻഷ്വറൻസ് പരിരക്ഷയോടെയാണ് ഗോൾഡ് ബാറുകൾ ലഭ്യമാക്കുക. ഫോൺ: 9961174999, എക്‌സ്‌റ്റൻഷൻ : 4272, 4291.