2019-election

ഹൈദരാബാദ്: തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതിന് ആന്ധ്രപ്രദേശ് ഗ്രാമവികസന മന്ത്രി രാമചന്ദ്ര റെഡ്ഡിയെ വീട്ടുതടങ്കിൽ പാർപ്പിക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ നിമ്മഗഡ രമേഷ് കുമാർ ഉത്തരവിട്ടു.

സംസ്ഥാനത്ത് പഞ്ചായത്ത് തിരഞ്ഞെടുപ്പ് അവസാനിക്കുന്ന ഫെബ്രുവരി 21 വരെയാണ് തടങ്കൽ.

വെള്ളിയാഴ്ച വൈകിട്ടാണ് നടപടിക്ക് ആസ്പദമായ സംഭവം. സംസ്ഥാനത്തെ ചിറ്റൂർ, ഗുണ്ടൂർ ജില്ലകളിലെ പഞ്ചായത്തുകളിൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട സ്ഥാനാർത്ഥികളുടെ ഫലപ്രാഖ്യാപനം ഉടൻ നടത്തേണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവിട്ടിരുന്നു. എന്നാൽ കമ്മിഷന്റെ നിർദേശങ്ങൾ പാലിക്കുന്നവർക്കെതിരെ നടപടി ഉണ്ടാവുമെന്നും പഞ്ചായത്തീരാജ് മന്ത്രി കൂടിയായ രാമചന്ദ്ര റെഡ്ഡി ഭീഷണിപ്പെടുത്തി.

തന്റെ നിർദേശം പാലിക്കാത്ത ഉദ്യോഗസ്ഥരെ കരിമ്പട്ടികയിൽപ്പെടുത്തുമെന്നും രാമചന്ദ്ര റെഡ്ഡി പറഞ്ഞിരുന്നു.

ഇതിനു പിന്നാലെയാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി.

മന്ത്രിക്ക് മാദ്ധ്യങ്ങളെ കാണാനോ പരസ്യപ്രസ്താവന നടത്താനോ ഇനി അധികാരമില്ല. എന്നാൽ മന്ത്രിയെന്ന നിലയ്ക്ക് ഔദ്യോഗിക കാര്യങ്ങളിൽ ഏർപ്പെടാമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷണർ പറഞ്ഞു.