
തന്റെ വധുവിനെ സ്പർശിച്ച ഫോട്ടോഗ്രാഫറെ വരൻ തല്ലുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ. വിവാഹച്ചടങ്ങിനിടെ വധുവിന്റെ ക്ലോസപ്പ് ചിത്രം പകർത്താനായി എത്തുന്ന ഫോട്ടോഗ്രാഫർക്ക് വേണ്ടി വരൻ അൽപ്പം മാറിനിൽക്കുന്നതാണ് വീഡിയോയുടെ തുടക്കത്തിൽ കാണുന്നത്.
എന്നാൽ ഫോട്ടോഗ്രാഫർ തന്റെ ഭാര്യയായ യുവതിയുടെ അടുത്തേക്ക് ചെന്നുകൊണ്ട് അവരുടെ മുഖത്ത് സ്പർശിച്ച് പോസ് ചെയ്യിക്കാൻ ശ്രമിച്ചതോടെ ഭർത്താവിന്റെ സ്വഭാവം മാറി. നേരെ ചെന്ന് ഫോട്ടോഗ്രാഫറുടെ മുതുകിൽ ഒരൊറ്റ അടി നൽകുകയായിരുന്നു വരൻ.
ആദ്യം ഫോട്ടോഗ്രാഫർ ഉൾപ്പെടെ എല്ലാവരും ഒന്ന് ഞെട്ടിയെങ്കിലും തന്റെ 'പൊസ്സസീവായ' ഭർത്താവിനെ വധു പൊട്ടിചിരിച്ചതോടെ സംഭവം തമാശയിലേക്ക് വഴിമാറി. എല്ലാവരുടെയും ഒപ്പം അടി കിട്ടിയ ഫോട്ടോഗ്രാഫറും ചിരിക്കുന്നതും ശേഷം വരൻ അൽപ്പമൊന്നു ചമ്മുന്നതും വീഡിയോയിൽ കാണാം.
എന്നാൽ വധുവിന്റെ ചിരിയാണ് വീഡിയോയുടെ ഹൈലൈറ്റ്. വരന്റെ അടി കണ്ട് ചിരി തുടങ്ങിയ ഭാര്യ അത് നിർത്താനാകാതെ നിലത്തിരിക്കുകയും നിലത്തേക്ക് വീഴുകയുമാണ് ചെയ്യുന്നത്. ഭർത്താവിന്റെ പ്രവർത്തിയെ ചിലർ വിമർശിക്കുന്നുണ്ടെങ്കിലും കൂടുതൽ പേരും സംഭവത്തെ തമാശയായാണ് കാണുന്നത്.
I just love this Bride 👇😛😂😂😂😂 pic.twitter.com/UE1qRbx4tv— Renuka Mohan (@Ease2Ease) February 5, 2021