
ആലപ്പുഴ: ടി.ടി.എ.കെ ബാങ്ക് ഓഫ് ബറോഡ കേരള സ്റ്റേറ്റ് ടേബിൾ ടെന്നിസ് ചാമ്പ്യൻഷിപ്പ്സ് സബ് ജൂനിയർ ബോയ്സ് സിംഗിൾസ് ഫൈനലിൽ തിരുവനന്തപുരത്തെ അനോഘ് ജി. നായർ ജേതാവായി. ആലപ്പുഴയിലെ മിലൻ ബി. നായരാണ് റണ്ണർഅപ്പ്. (സ്കോർ: 3-11, 11-8, 8-11, 11-8, 11-8). മൂന്നാം സ്ഥാനത്ത് പാലക്കാട്ടെ മുഹമ്മദ് നാഫിലും ഗൗരിശങ്കർ എയുമാണ്.
സബ് ജൂനിയർ ഗേൾസ് വിഭാഗത്തിൽ തിരുവനന്തപുരത്തെ പ്രണതി പി. നായർ വിജയിയായി. കൊല്ലത്തെ എഡ്വിന എഡ്വേർഡാണ് റണ്ണർഅപ്പ്. (സ്കോർ: 11-8, 11-9, 8-11, 8-11, 12-10). മൂന്നാം സ്ഥാനത്ത് മറിയ സിസിലി ജോഷി (ആലപ്പുഴ), സ്മൃതി കൃഷ്ണ (തിരുവനന്തപുരം) എന്നിവരാണ്.
ട്രോഫികൾ ആലപ്പുഴ വൈ.എം.സി.എ ടേബിൾ ടെന്നിസ് അക്കാഡമി അരീനയിൽ ധനകാര്യ, കയർ വകുപ്പു മന്ത്രി ഡോ.ടി.എം.തോമസ് ഐസക് വിതരണം ചെയ്തു. ടേബിൾ ടെന്നിസ് അസോസിയേഷൻ ഓഫ് കേരള (ടി.ടി.എ.കെ) പ്രസിഡന്റ് എൻ.ഗണേശൻ, ഹോണററി സെക്രട്ടറി മൈക്കിൾ മത്തായി, എ.ഡി.ടി.ടി.എ പ്രസിഡന്റ് ഡോ.ബിച്ചു എക്സ് മലയിൽ, ഒളിമ്പ്യൻ രാധിക സരേഷ് തുടങ്ങിയവർ പങ്കെടുത്തു.
സബ് ജൂനിയർ ബോയ്സ് വിജയിക്ക് എക്സ്ന്റെന്റ് ടെക്നോളജീസ് ട്രോഫിയും ഗേൾസ് വിജയിക്ക് പി.കെ.വെങ്കിട്ടരാമൻ ട്രോഫിയുമാണ് സമ്മാനിച്ചത്.
ജൂനിയർ വിഭാഗം മത്സരങ്ങൾ ഇന്ന് രാവിലെ ഒൻപതിന് ആരംഭിക്കും