arsenal

ലണ്ടൻ : ഇംഗ്ലീഷ് പ്രിമിയർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ ആസ്റ്റൺ വില്ല ഏക പക്ഷീയമായ ഒരു ഗോളിന് ആഴ്സ‌നലിനെ അട്ടിമറിച്ചു.മത്സരത്തിന്റെ രണ്ടാം മിനിട്ടിൽത്തന്നെ ഒല്ലി വാറ്ര്‌കിൻസാണ് വില്ലയുടെ വിജയ ഗോൾ നേടിയത്.തുടർന്ന് പാസിംഗിലും ബാൾ പൊസഷനിലുമെല്ലാം ആഴ്സനലായിരുന്നു മുന്നിലെങ്കിലും വില്ലയുടെ വലകുലുക്കാൻ അവർക്കായില്ല.

റയലിന് ജയം

മാ‌ഡ്രിഡ്: സ്പാനിഷ് ലാലിഗയിൽ ഇന്നലെ നടന്ന മത്സരത്തിൽ റയൽ മാഡ്രിഡ് 2-1ന് ഹ്യുയേസ്കയെ കീഴടക്കി.ഇരട്ട ഗോളുമായി തിളങ്ങിയ റാഫേൽ വരാനെയാണ് റയലിന്റെ വിജയ ശില്പി. ജാവി ഗലാൻ ഹ്യുയേസ്കയ്ക്കായി ഒരു ഗോൾ മടക്കി.ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമാണ് രണ്ട് ഗോൾ തിരിച്ചടിച്ച് റയൽ വിജയം നേടിയത്. പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ് ഇപ്പോൾ റയൽ.