
ഷാര്‍ജ: രാജ്യത്ത് മൂടൽ മഞ്ഞ് ശക്തമായതോടെ അപകടങ്ങൾ കുറയ്ക്കാൻ നടപടികളുമായി ഷാർജ പൊലീസ്. കാലാവസ്ഥവ്യതിയാനം മൂലമുണ്ടാകുന്ന റോഡപകടങ്ങൾ തടയാനാണ് പൊലീസിന്റെ നടപടി. ഇതിന്റെ ഭാഗമായി ശക്തമായ മൂടൽമഞ്ഞ് രൂപപ്പെടുമ്പോൾ ട്രക്കുകൾ റോഡിൽ ഇറക്കരുതെന്ന് പൊലീസ് അറിയിച്ചു. റോഡുകളിൽ നിന്ന് പുകപടലം നീങ്ങുന്നതുവരെ ലോറികൾ താത്കാലികമായി നിറുത്തിവയ്ക്കണമെന്ന് പൊലീസ് അറിയിച്ചു. വിലക്ക് പൂർണമായും പാലിക്കണമെന്നും മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും ഹെവി വെഹിക്കിള്‍ ഡ്രൈവര്‍മാരോട് പൊലീസ് ആവശ്യപ്പെട്ടു. നിയമം ലംഘിച്ചാൽ 500 ദിര്‍ഹവും നാലു ട്രാഫിക് പോയന്റുമാണ് പിഴ ഈടാക്കുന്നത്..